നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം; മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്പ്പെടുന്ന നിലയിലാണ്; ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകുമെന്ന് മുഖ്യമന്ത്രി

നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നും മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്പ്പെടുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
ഈ സംഘടനകളോടു മുസ്ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണ്. ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കില്‍ വല്ലാത്ത ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം താനൂര്‍ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വൈകിട്ട് താനൂര്‍ ഹാര്‍ബര്‍ പരിസരത്തു നിന്നു റെഡ് വൊളന്റിയര്‍ മാര്‍ച്ച് ആരംഭിച്ചു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ 6 ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. ആഭ്യന്തര വകുപ്പിനും സിപിഐ ഭരിക്കുന്ന വകുപ്പുകള്‍ക്കും സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.
നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ പൊലീസിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങള്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തകര്‍ക്കു പൊലീസില്‍ നിന്നു പരിഗണന ലഭിക്കുന്നില്ലെന്നും ഇതു തിരുത്താന്‍ പാര്‍ട്ടിയോ സര്‍ക്കാരോ ഇടപെടുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha


























