സംസ്ഥാനത്ത് മൂന്നു ദിവസം ഉയര്‍ന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും

തിരുവനന്തപുരത്ത് നടക്കുന്ന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് പ്രത്യേക ജാഗ്രത പുലര്‍ത്തണം.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരടക്കം ജോലി സമയം ക്രമീകരിക്കണം. തീപിടിത്തങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തണം.
കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം . പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി പൊതുപരിപാടികള്‍, സമ്മേളനങ്ങളിലടക്കം പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം.
പകല്‍ 11 മുതല്‍ മൂന്നു വരെ സമ്മേളനങ്ങള്‍ ഒഴിവാക്കണംഅങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം . കലോത്സവ വേദികളില്‍ ജാഗ്രത പാലിക്കേണ്ടതാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ആവശ്യമായ കാറ്റ്, കുടിവെള്ളം എന്നിവയുണ്ടെന്ന് ഉറപ്പു വരുത്തണം. വിദ്യാര്‍ത്ഥികള്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























