സങ്കടക്കാഴ്ചയായി.... കോളജിലേക്കുള്ള റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി

സങ്കടക്കാഴ്ചയായി.... കോളജിലേക്കുള്ള റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. തോണ്ടന്‍കുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരന്‍ (24) ആണ് മരിച്ചത്.
2023 സെപ്റ്റംബര്‍ 21ന് ഏറ്റുമാനൂര്‍ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം നടന്നത്. വീഴ്ചയില്‍ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു. മൂന്ന്് മാസമായി വീട്ടില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കിയാണ് പരിചരിച്ചു വന്നിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. ഒരു സഹോദരനുണ്ട്.
https://www.facebook.com/Malayalivartha


























