ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരണമടഞ്ഞു

ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരണമടഞ്ഞു. മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപറമ്പ് സ്വദേശി പരേതനായ മുസ്തഫയുടെ മകന് ഹാരിസ് (43) ആണ് മരണപ്പെട്ടത്.
റിയാദില്‍ നിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമില്‍ വച്ചാണ് ഹാരിസ് മരിച്ചത്. മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഹുത്ത ബനീ തമീമില്‍ അജ്ഫാന്‍ എന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഹാരിസ്. പിതാവ്: മുഹമ്മദ് മുസ്തഫ, മാതാവ്: ബിരിയുമ്മ, ഭാര്യ: സഫാന, മകന്: ഷിഫിന്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ നടന്നുവരുന്നു.
"
https://www.facebook.com/Malayalivartha


























