തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം വന്‍ വിജയമാക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി...

തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം വന്‍ വിജയമാക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പൊതുസമൂഹത്തിന്റെ പിന്തുണയാണ് വിദ്യാഭ്യാസ വകുപ്പിന്റെ കരുത്ത്.
ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തില്‍ അരങ്ങേറേണ്ടത്. തെറ്റായ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ല. മാന്വല്‍ അനുസരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും കലോത്സവത്തിന്റെ അന്തസ് ഉള്‍ക്കൊണ്ട് പെരുമാറണം. മികച്ച സംഘാടനമാണ് കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. സ്വര്‍ണക്കപ്പ് ഘോഷയാത്രയ്ക്ക് ലഭിച്ച വരവേല്പ് പൊതുജനം കലോത്സവത്തെ എത്രത്തോളം ഏറ്റെടുക്കുന്നു എന്നതിന് തെളിവാണെന്നും മന്ത്രി . ഇന്നുമുതല്‍ എട്ട് വരെയുള്ള ദിനരാത്രങ്ങളില്‍ പൊതുജനം കലോത്സവത്തിന്റെ കൂടെയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























