തൃശൂര്‍ പുതുക്കാട് ട്രാഫിക് സിഗ്നലില്‍ വെച്ച് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് അമിതവേഗതയിലെത്തിയ കാര്‍, പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍

തൃശൂര്‍ പുതുക്കാട് ട്രാഫിക് സിഗ്നലില്‍ വെച്ച് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് അമിതവേഗതയിലെത്തിയ കാര്‍.ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
സിഗ്നലില്‍ നിര്‍ത്താനായി ശ്രമിക്കുകയായിരുന്ന ബൈക്ക് യാത്രികന്റെ പിറകില്‍ വളരെ വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് കാറിനു മുകളിലൂടെ പിറകിലേക്ക് വീഴുകയായിരുന്നു. അതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പുറത്തുവന്നു. ബൈക്ക് യാത്രക്കാരനെ കാറിടിക്കുന്നതും കാറിന് മുകളിലൂടെ മറിഞ്ഞുപോവുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. പരിക്കേറ്റയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























