Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു


ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ധനമന്ത്രി കെ.എൻ.ബാലഗോപാലും മുൻധനമന്ത്രി തോമസ് ഐസക്കും നേർക്കുനേർ... അറുപതു കോടിക്ക് മുകളില്‍ നിക്ഷേപം നത്തിയതാണ് ബാലഗോപാലിനെ പ്രകോപിപ്പിച്ചത്... ഖജനാവിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ധനവകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കി...

04 JANUARY 2025 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

ധനമന്ത്രി കെ.എൻ.ബാലഗോപാലും മുൻധനമന്ത്രി തോമസ് ഐസക്കും നേർക്കുനേർ. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത്  അനില്‍ അംബാനിയുടെ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അറുപതു കോടിക്ക്  മുകളില്‍ നിക്ഷേപം നത്തിയതാണ് ബാലഗോപാലിനെ പ്രകോപിപ്പിച്ചത്.  അനിൽ അമ്പാനിയുടെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ബാലഗോപാൽ ഐസക്കിനെതിരെ  രംഗത്തെത്തിയത്. കെ എഫ് സിക്ക് സംഭവിച്ച നഷ്ടത്തിൽ ധനവകുപ്പിന് ഒരു പങ്കുമില്ലെന്ന് പത്രക്കുറിപ്പ് നൽകാൻ മന്ത്രി ബാലഗോപാലാണ് നിർദ്ദേശം നൽകിയത്. അതനുസരിച്ച് ഖജനാവിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ധനവകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കി  കൈകഴുകി.

 

നഷ്ടമായ പണം കെ എഫ്സിയുടെ  തലയിൽ ചാരാനാണ് ശ്രമം.അന്ന് ധനകാര്യ ശാസ്ത്രജ്ഞന്‍ കൂടിയായ തോമസ് ഐസക്കായിരുന്നു ധനമന്ത്രി. അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് ഐഡിയ. മുഖ്യമന്ത്രി പിണറായി വിജയന്റെ  പൂര്‍ണ്ണ പിന്തുണ ലഭിച്ചതു കൊണ്ടാണ് നിക്ഷേപം നടത്തിയതെന്ന് ഉറപ്പാണ്. മാത്രമല്ല, അനില്‍ അംബാനിയുടെ ബാങ്കില്‍ പണം നിക്ഷേപിച്ചെന്ന് ഐസക്ക് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനോട് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിനൊന്നും കെ.എന്‍. ബാലഗോപാൽ  മറുപടി പറഞ്ഞിട്ടില്ല. ചോദ്യങ്ങളില്‍ നിന്നെല്ലാം ബോധപൂര്‍വ്വമുള്ള ഒളിച്ചോട്ടമാണ് നടത്തിയതെന്നു വ്യക്തം.

തോമസ് ഐസക്കിന്റെ ധനമന്ത്രിക്കാലത്താണ് കിഫ്ബിയും, ലണ്ടന്‍ സ്റ്റോക്ക് എംക്‌സ്‌ചേഞ്ചില്‍ കേരളത്തെ വില്‍പ്പനയ്ക്കു വെച്ചതുമൊക്കെ ഉണ്ടായത്. ഇതെല്ലാം കേരളത്തിന്റെ ഭാവി ഭാസുരമാക്കാനാണെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇന്നു ചെയ്യുന്ന ഇന്‍വെസ്റ്റ്‌മെന്റ് നാളത്തെ കേരളത്തിന്റെ ഭാവിയാണെന്ന വാഗ്ദാനവും തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരം പരിഷ്ക്കാരങ്ങളാണ് തകർന്ന് തരിപ്പണമായത്. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സില്‍ പണം നിക്ഷേപിച്ചതെന്നാണ് ഐസക്ക് പറയുന്നത്.  ചട്ടങ്ങളെല്ലാം പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറയുന്നു.

 

അനില്‍ അംബാനിയുടെ റിലയന്‍സില്‍ നിക്ഷേപിച്ച കേരളത്തിന്റെ കോടികൾ  നഷ്ടമായെന്നതാണ് യഥാര്‍ത്ഥ്യം. ഇങ്ങനെ പണം പോയതിന് പിന്നില്‍ അഴിമതിയില്ലെന്നും അതൊരു ബിസിന്‍സ് ആയിരുന്നു എന്നുമാണ് തോമസ് ഐസക് പറയുന്നത്. ‘ആക്ഷേപങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഏത് ധനകാര്യ സ്ഥാപനവും മിച്ചം വരുന്ന തുക നിക്ഷേപിക്കും. അതിനുള്ള നയം ഓരോ ധനകാര്യ സ്ഥാപനത്തിനുണ്ടാകും. കെ.എഫ്.സിക്കുമുണ്ട്. അതനുസരിച്ച് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഷെഡ്യൂള്‍ ബാങ്കുകളിലോ എന്‍.ബി.എഫ്.സികളിലോ മാത്രമേ നിക്ഷേപിക്കാന്‍ പാടൂള്ളൂ.അവയ്ക്ക് ഡബിള്‍ എ റേറ്റിങ് വേണം. മൂന്നാമതായി, ഈ സ്ഥാപനങ്ങളില്‍ നിന്ന് പലിശ സംബന്ധിച്ച ക്വട്ടേഷന്‍ വിളിച്ച് വേണം നിക്ഷേപം നടത്താന്‍.

 

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികള്‍ ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണ് റിലയന്‍സിന്(ആര്‍.സി.എഫ്.എല്‍) നല്‍കിയത്. നിക്ഷേപം നടത്തുന്ന വര്‍ഷം 250 കോടി രൂപയാണ് ഈ കമ്പനിയുടെ ലാഭം. സതീശന്‍ കുറച്ചുകൂടെ പഠിക്കുന്നത് നല്ലതാണ്. ടെന്‍ഡര്‍ വിളിച്ചാണ് നിക്ഷേപം നടത്തുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ല. റേറ്റിങ് കമ്പനികളെ കെ.എഫ്.സി. സ്വാധീനിച്ച് റേറ്റിങ് ഉയര്‍ത്തിവെച്ചുവെന്ന് പറയുകയാണെങ്കില്‍ അത് അഴിമതിയാണ്. രണ്ട്, ക്വോട്ട് ചെയ്തപ്പോള്‍ മറ്റ് ക്വട്ടേഷനുകളില്‍ പങ്കെടുത്തുള്ള കമ്പനികള്‍ അവര്‍ താഴ്ത്തിവെച്ചു എങ്കില്‍ അതും അഴിമതിയാണ്. ഇപ്പോള്‍ ഈ 60 കോടി രൂപ പോയിട്ടൊന്നുമില്ല. ഇപ്പോള്‍ 52 ശതമാനം തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പോരാ.

നമുക്ക് പൂര്‍ണമായും പണം ലഭിക്കണമെന്ന നിലപാടില്‍ ആലോചന നടക്കുന്നുണ്ടെന്നും തോമസ് ഐസക് പറയുന്നു.അതായത്, നിക്ഷേപിച്ച പണം ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്ന് സമ്മതിക്കുകയാണ് ധനകാര്യ ശാസ്ത്രജ്ഞനായ തോമസ് ഐസക്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ബിസിനസ്സില്‍ അങ്ങിനെയൊക്കെ ഉണ്ടാകുമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. അതായത് ഖജനാവിലെ പണമെടുത്ത്  ബിസിനസ്സില്‍ ഇട്ട് നഷ്ടമുണ്ടാക്കിയാലും ചോദിക്കരുതെന്നാണ് ഐസക് പറയുന്നത്. ‘എന്തിനാണ് 60 കോടി രൂപ നിക്ഷേപം നടത്തിയത്. 250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാന്‍ വേണ്ടിയാണ്. ഇത് ബിസിനസ്സിന്റെ ഭാഗമാണ്. ഇതുവഴി നിക്ഷേപം കൂടുമ്പോള്‍ എ റേറ്റിങുള്ള കമ്പനി ഡബിള്‍ എ റേറ്റിങായി. നമ്മള്‍ ബോണ്ടിറക്കി പണം മേടിച്ച് അത് ആളുകള്‍ക്ക് വിതരണം ചെയ്തു.

 

അതിന്റെ ഫലമായി 2000 കോടിയുണ്ടായിരുന്ന വായ്പ 4000 കോടിയായി.അതില്‍നിന്നുള്ള വരുമാനവുമില്ലേ’ എന്നാണ് തോമസ് ഐസക്ക് ചോദിക്കുന്നത്.ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ കെ.എഫ്.സി. 60 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിലെന്നാണ്  സതീശന്റെ വാദം.  2019-ല്‍ അനില്‍ അംബാനിയുടെ കമ്പനി പൂട്ടി. തുടര്‍ന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഇത്രയും ചെറിയ തുക മാത്ര ലഭിച്ചിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചിരുന്നു.

 

അതേസമയം, അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോടികള്‍ നക്ഷേപിച്ച് 100 കോടിയുടെ നഷ്ടം വരുത്തിവെച്ചുവെന്ന് യുഡിഎഫ് എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, എം. വിന്‍സെന്റ്, കെ. ബാബു, കെ.കെ. രമ, ഐ.സി. ബാലകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് കെ.എന്‍. ബാലഗോപാല്‍ മറുപടി നല്‍കാത്തത്.കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ?. ഈ സ്ഥാപനം അനില്‍ അംബാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ?. ഇതിലൂടെ എത്ര തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ?. എത്ര തുക തിരികെ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ ?. എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ ഇതിന് മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2024 ജൂലൈ ഒന്നിനാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ ആറുമാസമായിട്ടും മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് സര്‍ക്കാര്‍.കോർപ്പറേഷന്റെ അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. 2015 മുതൽ 2018 വരെ അനിൽ അംബാനിയുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യ പ്രസിദ്ധീകരണങ്ങളിൽ വാർത്ത വന്നുകൊണ്ടിരിക്കേയാണ് നിക്ഷേപം നടത്തിയത്. പണം നഷ്ടപ്പെട്ടിട്ടും സർക്കാരും മുഖ്യമന്ത്രിയും ധനമന്ത്രിമാരും അറിഞ്ഞില്ലേയെന്നു സതീശൻ ചോദിച്ചു. നിക്ഷേപത്തിന്റെ കരാർ പരസ്യപ്പെടുത്തണമെന്നും അഴിമതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2018-’19, 2019-’20 വർഷങ്ങളിൽ കെ.എഫ്.സി.യുടെ വാർഷികറിപ്പോർട്ടിൽ കമ്പനിയുടെ പേര് മറച്ചുെവച്ചു.

 

2020-’21-ൽ മൂന്നാംവർഷത്തെ റിപ്പോർട്ടിലാണ് ആർ.സി.എഫ്.എൽ. എന്ന പേര് പറഞ്ഞത്. 60.80 കോടി നിക്ഷേപത്തിന് പലിശ ഉൾപ്പെടെ 109 കോടി കിട്ടേണ്ടിടത്ത് 7.9 കോടി രൂപ ലഭിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.എന്നാൽ ആടിനെ പട്ടിയാക്കുന്ന പ്രസ്താവനയാണ് ധനവകുപ്പ് നൽകിയത്. അംബാനിയുടെ കമ്പനിയിൽ കെ.എഫ്.സി. നടത്തിയ നിക്ഷേപത്തിൽ സർക്കാർഖജനാവിലെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്ന് ധനവകുപ്പ് പറഞ്ഞു,  സ്വതന്ത്രകമ്പനിയെന്ന നിലയിലാണ് കെ.എഫ്.സി.യുടെ പ്രവർത്തനമെന്നും അവരുടെ ബിസിനസിന്റെ ഭാഗമായി നടത്തിയതാണ് നിക്ഷേപമെന്നുമാണ് വിശദീകരണം. കെ എഫ് സിയുടെപണം എന്ന് പറഞ്ഞാൽ അതും സർക്കാർ പണമാണ്. ഖജനാവിൽ നിന്നും നേരിട്ട് കൈകാര്യം ചെയ്യുന്ന പണമാവണമെന്നില്ല. എന്നാലും സർക്കാർ പണം തന്നെയാണ് സർക്കാർ സ്ഥാപനങ്ങൾ ക്രയവിക്രയം നടത്തുന്നത്. 

 

ബോർഡും ഭാരവാഹികളുമായി സ്വതന്ത്രമായാണ് കെ.എഫ്.സി.യുടെ പ്രവർത്തനം. കമ്പനിയുടെപക്കലുള്ള പണം നിയമപരമായി നിക്ഷേപിച്ച് ബിസിനസ് വർധിപ്പിക്കാനുള്ള സാധ്യതകളാണ് കെ.എഫ്.സി. നടത്തിയത്. അത്‌ നിക്ഷേപംനടത്തി ലാഭമുണ്ടാക്കാൻ വേണ്ടിയായിരുന്നില്ല. അന്ന് ‘എ’ റേറ്റിങ് മാത്രമുള്ള കെ.എഫ്.സി.ക്ക് ‘ഡബിൾ എ’ റേറ്റിങ് കിട്ടാൻവേണ്ടി ബൃഹത്തായ നിക്ഷേപപദ്ധതിയിൽ പങ്കാളിയാവുകയായിരുന്നു.അംബാനി കമ്പനി പ്രതിസന്ധിനേരിട്ടപ്പോൾ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ബാങ്ക് ഓഫ് ബറോഡയെ പ്രശ്നപരിഹാരത്തിന് ചുമതലപ്പെടുത്തി. നിക്ഷേപിച്ചവർക്ക് 24.96 ശതമാനമെന്ന നിലയിലുള്ള പരിഹാരം നിർദേശിക്കപ്പെട്ടെങ്കിലും കെ.എഫ്.സി. സമ്മതിച്ചില്ല. പിന്നീട്, 52 ശതമാനം തുക വാഗ്ദാനംചെയ്തെങ്കിലും അതിനും തയ്യാറായില്ല. പകരം, നിക്ഷേപിച്ച തുക മുഴുവൻ തിരിച്ചുകിട്ടാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

 

അതായത് പണം പോയാൽ  അത് കെ എഫ് സിയുടെ മേധാവിമാരുടെ തലയിലിരിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് റിലയൻസിന് പണം നൽകിയതെന്ന് ഐസക്കിന്റെ അടുപ്പക്കാർ പറയുന്നു. എന്നാൽ ഇതിന് രേഖാമൂലമുള്ള ഉറപ്പൊന്നുമില്ലെന്നാണ് വിവരം. അതായത് ഇടപാട് നടന്നത് ഐസക്കിന്റെ മാത്രം ഉത്തരവാദിത്വത്തിലാണ്. അത് താൻ ഏറ്റെടുക്കേണ്ടതില്ലെന്നാണ് ബാലഗോപാലിന്റെ പക്ഷം.  അതാണ് ഐസക്കിനെ കൊണ്ടു തന്നെ കെ . എൻ. ബാലഗോപാൽ മറുപടി പറയിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കാബിനറ്റിലെ സഹമന്ത്രിമാരുടെ യുദ്ധപ്രഖ്യാപനം തുടങ്ങിയിട്ട് ഏതാനും നാളുകളായി. .  സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് വകുപ്പുകൾക്കൊന്നും പണം നൽകുന്നില്ലെന്നാണ് ആരോപണം.

 

സി പി ഐ മന്ത്രിമാർ ബാലഗോപാലിനെതിരെ കാബിനറ്റിൽ ആഞ്ഞടിച്ചിട്ടുണ്ട്.. മുഖ്യമന്ത്രി പറയുന്നവർക്കൊഴികെ ആർക്കും പണം നൽകുന്നില്ലെന്നാണ് ആക്ഷേപം. പണമില്ലെന്നത് ഒരു വസ്തുതയാണെങ്കിലും തങ്ങൾക്ക് ഭരിക്കണ്ടേ എന്നാണ് സഹമന്ത്രിമാർ ചോദിക്കുന്നത്.  വകുപ്പു മന്ത്രിമാർക്കെതിരെ വ്യാപകമായ ആക്ഷേപമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്. പദ്ധതികൾ പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് മടിയുണ്ട്. പല മന്ത്രിമാരും നിരാശയിലാണ്.ഒരു  മുഖ്യ ഘടകകക്ഷിമന്ത്രിയുടെ ഔദ്യോഗിക  വീട്ടിൽ പാർടൈം തൂപ്പുകാരനെ നിയമിക്കാനുള്ള ഫയൽ  ധനമന്ത്രിയുടെ ഓഫീസിൽ ഉറങ്ങിയത്. ഒരു വർഷമാണ് ഒടുവിൽ മന്ത്രി ബാലഗോപാലിനോട് ക്ഷോഭിച്ചു സംസാരിച്ചതോടെയാണ്  ഫയൽ അംഗീകരിച്ച്  മുഖ്യമന്ത്രിക്ക് അയച്ചത്.


അതേ സമയം മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ വിദേശ യാത്രക്കും വാഹന ബ്രിഗേഡിനും   പണം എവിടെന്നാണ് മന്ത്രിമാർ രഹസ്യമായി ചോദിക്കുന്നത്.
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കൊന്നും പണമില്ല.എന്നാൽ മുഖ്യ മന്ത്രിയുടെ വകുപ്പിൽ എന്തും ചെയ്യാൻ പണം നൽകും.മുഖ്യമന്ത്രിയുടെ സെക്രട്ടറി ചോദിച്ചാൽ പോലും കിട്ടുന്ന സാമ്പത്തിക സഹായം മന്ത്രിമാർ ചോദിച്ചാൽ കിട്ടില്ല എന്നതാണ് അവസ്ഥ.തങ്ങൾക്ക് കീഴിലെ വകുപ്പുകളിലുള്ള  ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം പോലും ധനമന്ത്രി അംഗീകരിക്കുന്നില്ല.  വകുപ്പുകളിലെ  ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നു.  വാട്ടർ അതോറിറ്റിയിലെയും മറ്റും ജീവനക്കാർ ഇതിൻെറ പേരിൽ സമരത്തിന് ഇറങ്ങേണ്ടി വന്നു. കെഎസ് ആർറ്റിസി പ്രതിസന്ധിയിലായപ്പോൾ ധനമന്ത്രി മുഖം തിരിച്ചു.     ഇതിൻെറ പേരിൽ  മുൻ മന്ത്രി ആൻ്റണി രാജു വൻ വിമർശനങ്ങൾക്ക്  വിധേയനായി.ജോലി ചെയ്യുന്ന ജീവനകാർക്ക് ശമ്പളം നൽകാൻ കഴിയാത്തത് ഗതാഗത മന്ത്രിയുടെ കുഴപ്പമായി വ്യാഖ്യാനിക്കപ്പെടുന്നു.ബാലഗോപാലിൻ്റെ ഇത്തരം നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടോ എന്ന് സി പി ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചു.  ഘടകകക്ഷി മന്ത്രിമാരാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവരുടെ വാക്കുകൾക്ക് സി പി എമ്മിൽ ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. സി പി എം മന്ത്രിമാർ ആകട്ടെ മുഖ്യമന്ത്രിയെ  പോക്കറ്റിലാക്കി അവർക്ക് ആവശ്യമുള്ള ചിലതെല്ലാം   നേടികൊണ്ടു പോകും.കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉന്നയിച്ചു.  സാമ്പത്തിക പ്രതിസന്ധി തൻ്റെ വീഴ്ചയല്ലെന്ന് വരുത്തി തീർക്കാനാണ് ബാലഗോപാൽ ശ്രമിച്ചത്.   എന്നാൽ ബാലഗോപാലിൻ്റെ വിശദീകരണം മന്ത്രിമാർ അംഗീകരിച്ചില്ല. സാമ്പത്തിക പ്രതിസന്ധി കേരളം ഉണ്ടായ കാലം മുതൽ തുടങ്ങിയതാണെന്ന് പറഞ്ഞ് മന്ത്രിമാർ  ചിരിച്ചുവെന്നാണ് വിവരം. എന്നാൽ മുഖ്യമന്ത്രി ബാലഗോപാലിനൊപ്പമാണുള്ളത്.  മുഖ്യമന്ത്രിയെ സംബന്ധിച്ചsത്തോളം ബാലഗോപാൽ ഒരു റിലീഫാണ്. തോമസ് ഐസക് മുഖ്യമന്ത്രിയെ അനുസരിച്ചിരുന്നില്ല. ഭരണത്തിലെ സീനിയോറിറ്റിയായിരുന്നു കാരണം.എന്നാൽ ബാലഗോപാൽ പുതുമുഖമാണ്. അദ്ദേഹം മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുക. തോമസ് ഐസക് ഇതെല്ലാം കണ്ട് ചിരിക്കുകയാണ്. ബാലഗോപാലിനെ ധനകാര്യ മന്ത്രിയാക്കിയതു തന്നെ ഇങ്ങനെ നിശബ്ദനാവാൻ വേണ്ടിയാണ്. ഐസക്ക് ഒരിക്കലും പിണറായിയുടെ വാക്കുകൾ പൂർണമായി അനുസരിക്കുന്ന ഒരാളായിരുന്നില്ല.     ഐസക്കിന് എല്ലാ കാര്യത്തിലും അദ്ദേഹത്തിൻ്റെതായ അഭിപ്രായമുണ്ടായിരുന്നു. ബാലഗോപാലിനും സ്വന്തമായി അഭിപ്രായിരുന്നെങ്കിലും അദ്ദേഹം പിണറായിക്ക് മുമ്പിൽ അനുസരണക്കേട് കാണിക്കാറില്ല. ഇതാണ് പിണറായിക്ക് താത്പര്യം.ധനമന്ത്രി  ബാലഗോപാൽ ദീർഘകാലം രാജ്യസഭയിൽ എം.പിയായിരുന്നെങ്കിലും അദ്ദേഹത്തിന് ഡൽഹിയിൽ മികച്ച ബന്ധങ്ങൾ കുറവാണ്. ചെറിയ കുട്ടികളുടെ അവസ്ഥയാണ് ബാലഗോപാലിനുള്ളത്. എന്തിനും ഏതിനും അദ്ദേഹം  സമീപിക്കുന്നത് പിണറായി വിജയനെയാണ്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കാണാൻ  പോലും  ബാലഗോപാൽ തയ്യാറല്ല. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നാണ് ധനമന്ത്രിയുടെ നിലപാട്.അതുകൊണ്ടാണ് ഐസക്കിനെതിരെ ബാലഗോപാൽ രംഗത്തെത്തിയത്.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (13 minutes ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (51 minutes ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (52 minutes ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (1 hour ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (1 hour ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (2 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (3 hours ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (3 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (3 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (3 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (3 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (3 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (4 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (4 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (4 hours ago)

Malayali Vartha Recommends