ശബരിമലയിലെത്തുന്ന ഭക്തര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയിലെത്തുന്ന ഭക്തര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് .
അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തരുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ലഭ്യമാകും
വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തര്‍ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. പോളിസി തുക ദേവസ്വം ബോര്‍ഡ് വഹിക്കും.
ഇതിനുപുറമേ ശുചീകരണ തൊഴിലാളികള്‍ക്കും ഡോളി തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് നല്‍കും. ഇവര്‍ക്ക് അംഗത്വം നല്കുന്ന നടപടികള്‍ ആരംഭിച്ചതായി ശബരിമല എ.ഡി.എം അരുണ്‍ എസ്.നായര്‍ പറഞ്ഞു.
മരണമുണ്ടായാലും പൂര്‍ണമായ വൈകല്യം സംഭവിച്ചാലും 10 ലക്ഷം രൂപ വീതവും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപയും ഇവര്‍ക്ക് ലഭിക്കും. 499 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്ത്യാ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ഇന്‍ഷ്വറന്‍സ് തുടങ്ങുന്നത്.
"
https://www.facebook.com/Malayalivartha

























