പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 58കാരന് അറസ്റ്റില്‍

പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച 58കാരന് അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം നടന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പൊന്നാട് വരകാടിവെളി വീട്ടില്‍ സുഭാഷ് ചന്ദ്രബോസ് എന്ന ബോസ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ അമര്‍ത്തി വേദനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 16 നായിരുന്നു സംഭവം. രക്ഷിതാക്കളോടൊപ്പം മണ്ണഞ്ചേരി സ്റ്റേഷനിലെ ശിശു സൗഹൃദ മുറിയില്‍ പെണ്‍കുട്ടി എത്തി വിവരം പറഞ്ഞപ്പോള്‍ പൊലീസ് കേസെടുത്ത് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ഇന്ന് പൊന്നാടിലുള്ള വീട്ടില്‍ രഹസ്യമായി എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.
https://www.facebook.com/Malayalivartha

























