Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അമിത വേഗതയ്ക്ക് കടിഞ്ഞാണിടാന്‍ ജിയോ ഫെന്‍സിങ് നടപ്പാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

10 JANUARY 2025 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം

കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കെ എല്‍ ഐ ബി എഫ് ടോക്കില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കുകയും റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് കടന്നുപോകാന്‍ വാഹനങ്ങള്‍ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ സ്വയമേവ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നഷ്ടമായാല്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു.

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിംഗ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചുകൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് ഇതുവരെ കെ എസ് ആര്‍ ടി സിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസ്സിലാക്കണം.

റോഡിലിറങ്ങുന്ന എല്ലാവര്‍ക്കും ഗതാഗത സംസ്‌കാരം ബാധകമാണ്. റോഡില്‍ വാശിയുടെ ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ തയ്യാറാകണം. ആദ്യം വാഹനവുമായെത്തിയവരെയും കൂടുതല്‍ യാത്രക്കാരുള്ള വലിയ വാഹനങ്ങളെയും ആദ്യം കടന്നുപോകാന്‍ അനുവദിക്കണം. റോഡിലെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതില്‍നിന്ന് നമ്മളെ ഏത് സംസ്‌കാരമാണ് തടയുന്നത് എന്ന് സ്വയം പരിശോധിക്കണം.

തുച്ഛമായ ലാഭത്തിനു വേണ്ടിയാണ് പലപ്പോഴും ബസുകള്‍ അമിതവേഗത്തിലോടുന്നത്. ഒരു ജീവന്‍ പൊലിയുമ്പോള്‍ കുടുംബങ്ങളാണ് അനാഥമാകുന്നത്. അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ച വീടുകളിലെത്തുമ്പോള്‍ അവരുടെ അച്ഛനമ്മമാരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കാനാവുകയെന്ന് ചിന്തിക്കണം. കെ എസ് ആര്‍ ടി സി ബസുകള്‍ അപകടത്തില്‍പ്പെട്ട കേസുകള്‍ വര്‍ഷങ്ങളോളം നടത്തുമ്പോള്‍ ഒരു കോടി രൂപയോളമാണ് നഷ്ടം വരുന്നത്.

ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സിവിലിയന്‍ ആപ്പ് യുവാക്കള്‍ ഉപയോഗിക്കണം. ഓരോ വ്യക്തിയും നിയമപാലകരും നിരീക്ഷകരുമായാല്‍ അപകടങ്ങള്‍ വലിയതോതില്‍ കുറയ്ക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (19 minutes ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (54 minutes ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (1 hour ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (2 hours ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (2 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (2 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (2 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (2 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (2 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (3 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (3 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (3 hours ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (3 hours ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (11 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (12 hours ago)

Malayali Vartha Recommends