Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു: തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി; അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നില്‍ക്കുമെന്നു മുസ്‌ലിം ലീഗ്

10 JANUARY 2025 09:02 PM IST
മലയാളി വാര്‍ത്ത

നിലമ്പൂര്‍ എംഎല്‍എയും ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമായത്.

'ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ചേര്‍ന്ന നിലമ്പൂര്‍ എംഎല്‍എ ശ്രീ പി വി അന്‍വറിന് വളരെ ഊഷ്മളമായ സ്വാഗതം. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം' എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

കേരളത്തിലെ നിലമ്പൂരില്‍ നിന്നുള്ള ബഹുമാന്യനായ എംഎല്‍എ ശ്രീ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വാഗതം. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്ന നമ്മുടെ പങ്കിട്ട ദൗത്യത്തെ സമ്പന്നമാക്കുന്നു.

എല്ലാ ശബ്ദങ്ങളും പ്രാധാന്യമര്‍ഹിക്കുന്നതും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതുമായ ഒരു പുരോഗമന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.

അന്‍വര്‍ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നില്‍ക്കുമെന്നു മുസ്‌ലിം ലീഗ് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ലക്ഷ്യമിട്ട് അന്‍വര്‍ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അന്‍വറിനു സമയം നല്‍കിയിരുന്നില്ല. സമരത്തിന്റെ പേരില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അന്‍വറിനു പിന്തുണ നല്‍കുന്നതായി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണു യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

പഴയ അനുയായി എന്ന നിലയില്‍ കെ.സുധാകരന് അന്‍വറിനോടു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള അന്‍വറിനെ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. കേരളത്തില്‍ രാഷ്ട്രീയ മേല്‍വിലാസം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ തൃണമൂലിനൊപ്പം അന്‍വര്‍ ചേര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (7 minutes ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (14 minutes ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (21 minutes ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (33 minutes ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (39 minutes ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (1 hour ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (1 hour ago)

ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ  (1 hour ago)

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

33 വർഷത്തിന് ശേഷം ആ അത്ഭുതം യുഎഇയിൽ രണ്ട് റമദാൻ  (1 hour ago)

ഇന്റലിജൻസ് ഏജൻസികൾ '26-26' എന്ന കോഡ് സന്ദേശം കണ്ടെത്തിയിട്ടുണ്ട്, ഇത് വരാനിരിക്കുന്ന ഒരു വലിയ ഭീഷണിയെ സൂചിപ്പിക്കുന്നു  (1 hour ago)

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (1 hour ago)

മസ്‌ക് ചോദിക്കുന്നൂ ..... എഐ എഞ്ചിനീയറിംഗ് അറിയാമോ? ശമ്പളം 2.18 കോടി രൂപ!  (2 hours ago)

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം.. നല്ല ശമ്പളം നിയമനം പത്തനംതിട്ടയില്‍  (2 hours ago)

സോളാര്‍ കഥകള്‍ വീണ്ടും... ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ, ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ  (2 hours ago)

Malayali Vartha Recommends