Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ തള്ളി....

11 JANUARY 2025 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു.... പമ്പ ചാലക്കയത്തിന് സമീപമാണ് സംഭവം....

ബസിനുള്ളിൽ അപമര്യാദ കണ്ടക്ടർക്ക് 5 വർഷം തടവും കാൽ ലക്ഷം രൂപ പിഴയും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ

ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി

എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ തള്ളി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് നീക്കം.

വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കിയാല്‍ അത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കലാപത്തിന് കാരണമാകും.

എം.ആര്‍.അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അപ്രിയനായത്.

സിവില്‍ സര്‍വീസുകാരാട് കളിച്ചാല്‍ അവര്‍ സര്‍ക്കാരിനെ തള്ളിയിടും. ജനവിരുദ്ധ തീരുമാനങ്ങള്‍ എടുത്ത് അവര്‍ സര്‍ക്കാരിനെ ജനവിരുദ്ധരാക്കും. അതാണ് ഇനി നടക്കാന്‍ പോകുന്നത്.

കോട്ടയത്ത് പോലീസ് അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം അവഗണിച്ച് സ്വന്തം പ്രസംഗം തയ്യാറാക്കുന്ന അജിത് കുമാറിന്റെ ചിത്രം മനോരമ പുറത്തുവിട്ടിട്ടും പിണറായിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം
കുറഞ്ഞിട്ടില്ല.

റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചയ്ക്ക് വരാനാണ് യോഗേഷ് ഗുപ്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതായത് ഇപ്പോള്‍ നടത്തിയ അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസിലടക്കമാണ് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ മടക്കി അയച്ചായാണ് വിവരം.

അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പരാതികള്‍ തെളിയിക്കാനുള്ള യാതൊരു രേഖകളും സമര്‍പ്പിച്ചില്ലെന്നും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണു വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയത്. കവടിയാറിലെ വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍നിന്ന് അജിത് 1.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണു കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലയ്ക്കു മറിച്ചു കുറവന്‍കോണത്ത് വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തല്‍. 2009ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപയ്ക്കു കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി. 4 വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പനയ്ക്കു 10 ദിവസം മുന്‍പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്കു റജിസ്റ്റര്‍ ചെയ്തു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണു വീടിന്റെ വിലയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലന്‍സ് കണ്ടെത്തല്‍.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന.

എന്നാല്‍ ഇതൊന്നും യോഗേഷ് ഗുപ്തക്ക് പെട്ടെന്ന് ദഹിക്കുന്നില്ല എന്നതാണ് വിഷയം.സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരുമായി ഇടഞ്ഞ് കേരളം വിട്ട യോഗേഷ് ഗുപ്ത അടുത്ത കാലത്താണ് കേരളത്തില്‍ മടങ്ങിയെത്തിയത്.

നഷ്ടത്തിലേക്ക് നീങ്ങിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിച്ചയാളാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്ത . കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡിയായാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചുമതലയേറ്റത്. 2013ല്‍ ഐ.ജിയായിരിക്കേ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയ യോഗേഷ് ഗുപ്ത കൊല്‍ക്കത്തയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ അഡീഷണല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.2006-11 കാലത്ത് 600 കോടി നഷ്ടത്തിലായിരുന്ന പൊതു മേഖലാ സ്ഥാപനായ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്ന് തുടര്‍ച്ചയായി 3 വര്‍ഷം ലാഭത്തിലാക്കിയ യോഗേഷ് ഗുപ്തയെ 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡിയായി നിയമിച്ചിരുന്നു. നഷ്ടത്തിലായിരുന്ന കെഎഫ്സിയെ പ്രൊഫഷണല്‍ രീതിയിലേക്ക് വളര്‍ത്തിയെടുത്തത് യോഗേഷ് ഗുപ്തയാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള വായ്പാ പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. ആദ്യമായി കോര്‍പ്പറേഷനെ 200 കോടി ലാഭത്തിലുമെത്തിച്ചു. എന്നാല്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാരിന്റെ ഇടപെടലുകളെ എതിര്‍ത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാരുമായി ഇടഞ്ഞാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയത്.

വിവാദമായ ശാരദാ ചിട്ടി നിക്ഷേപ തട്ടിപ്പ്, സീഷോര്‍ നിക്ഷേപ തട്ടിപ്പ്, ബേസില്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ പ്രമാദമായ നിക്ഷേപ തട്ടിപ്പു കേസുകള്‍ അന്വേഷിച്ച് 7000 കോടി രൂപയാണ് യോഗേഷ് ഗുപ്തയുടെ നേതൃത്വത്തില്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയത്. 50 കോടി രൂപയുടെ നരദാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിച്ചതും യോഗേഷ് ഗുപതയായിരുന്നു. 12 കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട 10000 കോടിരൂപയുടെ തട്ടിപ്പു കേസില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ മേല്‍നോട്ടവും യോഗേഷ് ഗുപതയ്ക്കായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഒറീസയിലെ അനധികൃത ഇരുമ്പയിര്, മാംഗനീസ് ഖനന കേസുകളുടെ അന്വേഷണ ചുമതലയും വഹിച്ചു. 2001 മുതല്‍ 2006വരെ സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച യോഗേഷ് ഗുപ്ത, ഖേതന്‍ പരേഖ് ഓഹരി തട്ടിപ്പു കേസുള്‍പ്പെടെ നിരവധി തട്ടിപ്പു കേസുകള്‍ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നിട്ടുണ്ട്.മുന്‍പ് യോഗേഷ് ഗുപ്ത ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിയായിരിക്കേയാണ് കോര്‍പ്പറേഷന്‍ വിറ്റുവരവില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. അതേ സ്ഥാനത്തേക്കാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം എ.ഡി.ജി.പി പദവിയിലിരിക്കേ യോഗേഷ് ഗുപ്ത തിരിച്ചെത്തിയത്. 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തിരുവനന്തപുരം, കൊല്ലം റൂറല്‍ എസ്.പിയായും ഇന്റലിജന്‍സ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, പൊലീസ് ആസ്ഥാനം, റോഡ് സുരക്ഷാ എന്നിവയുടെ ചുമതലയുള്ള ഐ.ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യോഗേഷ് ഗുപ്തയെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ മരുന്നുകളൊന്നുമില്ല.അനുനയം എന്നാല്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റുക എന്നത് മാത്രമാണ്. അജിത് കുമാറിന് വേണ്ടി മാറ്റിയാല്‍ അത് വന്‍ വിവാദങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ അതും കഴിയില്ല.

എന്‍. പ്രശാന്ത് ഐ എ എസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സര്‍ക്കാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മില്‍ പൂര്‍ണമായും തെറ്റിയത്. പ്രശാന്തിനെ പിന്തുണച്ചതിന്റെ പേരിലാണ് അശോകിനെ മാറ്റിയത്. ഐ. എ എസിലെ ചേരിപ്പോരിന് സമാനമാണ് ഐ.പി.എസിലെ ചേരിപ്പോരും. ഐ എ എസില്‍ ജയതിലകാണെങ്കില്‍ കെ.പി. എസില്‍ സര്‍ക്കാരിന്റെ വിശ്വസ്തന്‍ അജിത് കുമാറാണ്.

ബി.അശോകിനെ കൃഷിവകുപ്പില്‍ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെയാണ് . മന്ത്രിസഭയില്‍ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പില്‍ ഒട്ടേറെ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാന്‍ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാല്‍ മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാത്തതിനാല്‍ നീക്കത്തെ തടയാനും കഴിഞ്ഞില്ല.കാരണം കൃഷി മന്ത്രി സി പി ഐക്കാരനാണ്.

ലോകബാങ്കിന്റെ 2,650 കോടിയുടെ പദ്ധതിക്കു വേണ്ടി മുന്‍കൈയെടുത്ത അശോക് ആ തുകയുടെ ആദ്യ ഗഡു ലഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വകുപ്പില്‍ നിന്നു പോകുന്നത്. കൃഷിക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്ന ഫാര്‍മേഴ്‌സ് റജിസ്റ്റര്‍ പദ്ധതിയും അശോകിന്റെ നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങി. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ നിന്നു മാറ്റിയാണ് അശോകിനെ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്.

എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുക്കുന്നതിനാല്‍ അദ്ദേഹം ഉടന്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്കു കടക്കില്ലെന്നാണു സൂചന. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍.പ്രശാന്തിനു ബി.അശോകിന്റെ പിന്തുണയുണ്ടെന്ന ധാരണയിലാണ് വകുപ്പില്‍ നിന്നുള്ള മാറ്റമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം.

കമ്മിഷനിലേക്കു നിയമിക്കുന്നതോടെ അശോക് സെക്രട്ടേറിയറ്റിനു പുറത്താകും. ഇപ്പോള്‍ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കമ്മിഷന്‍ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യമുയരാം. തദ്ദേശ വകുപ്പിലെ നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടാണ് തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കുന്നത്.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.അശോകിനെ കമ്മിഷന്‍ തലപ്പത്തേക്ക് മാറ്റിയത് ഐ.എ.എസ് നടപടി ചട്ടങ്ങള്‍ മറികടന്നാണ്. സ്ഥാനചലനം സര്‍ക്കാര്‍ തീരുമാനങ്ങളെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതെന്നും സൂചനയുണ്ട്. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ഒരു വിഭാഗം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷന്റെ ചുമതല ബി.അശോക് ഏറ്റെടുത്തേക്കില്ല.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രകടമായും രണ്ട് ചേരിയിലായി. സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവരും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരും എന്നിങ്ങനെയാണ് രണ്ടു വിഭാഗങ്ങള്‍ എന്നാണ് അസോസിയേഷനിലെ അടക്കം പറച്ചില്‍. സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവര്‍ക്ക് സുപ്രധാന പദവികളെല്ലാം കിട്ടുന്നു.ആറു വര്‍ഷത്തിനിടെ രണ്ടു വര്‍ഷം പദവിയില്‍ തുടര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ 17 പേര്‍ മാത്രമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അശോകിന്റെ സ്ഥാനചലനവും സര്‍ക്കാരിനെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതാണെന്നു പറയുന്നു. ഡപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെങ്കില്‍ അവരുടെ അനുവാദം കൂടി വാങ്ങണം. അശോകിന്റെ അനുവാദം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്യാതെയായിരുന്നു കൃഷിവകുപ്പില്‍ നിന്നുള്ള മാറ്റം. ഇക്കാര്യത്തില്‍ ട്രിബ്യൂണലിനെ സമീപിക്കാനും അശോക് നീങ്ങുന്നതായി സൂചനയുണ്ട്.തല്‍ക്കാലം അദ്ദേഹം തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷന്റെ ചുമതല ഏറ്റെടുത്തേക്കില്ല. ഇതു വരെ രുപീകരിക്കുകയോ പരിഗണന വിഷയങ്ങളോ ഇല്ലാത്ത കമ്മിഷന്‍ തലപ്പത്തേക്ക് മാറ്റിക്കൊണ്ടുള്ള തീരുമാനം പക പോക്കലാണെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പിണറായിയുടെ കൈയിലെ കളിപ്പാവയെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇതിനിടയില്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റിയാല്‍ അതും വിവാദമാകും. ധന സെക്രട്ടറി ജയതിലകിനെതിരെയാണ് കാര്യങ്ങള്‍ ഒരു വശത്ത് നീങ്ങുന്നത് . ജയതിലകും പ്രശാന്തും തമ്മിലാണ് യുദ്ധം മുറുകുന്നത്. അതുപോലെ അജിത് കുമാറും ഡി . ജി പി ദര്‍വേഷ് സാഹിബും കലഹത്തിലാണ്. യോഗേഷ് ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ ദര്‍വേഷ് സാഹിബിന്റെ വിശ്വസ്തരാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പുല്ലുവില കിട്ടുന്നത്. 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (6 minutes ago)

സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി....  (17 minutes ago)

ബസിനുള്ളിൽ ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദ കാട്ടിയ കണ്ടക്ടർക്ക്  (26 minutes ago)

ഉത്തരവ് ലംഘിച്ച് സർക്കാർ  (30 minutes ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (36 minutes ago)

ഉഭയസമ്മത പ്രകാരമുളള ബന്ധമായിരുന്നെന്നും താൻ നിരപരാധിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (53 minutes ago)

വിക്രാന്തിനെ തലസ്ഥാനം വരവേറ്റത് നിലയ്ക്കാത്ത കൈയടികളോടെ...  (59 minutes ago)

ഇന്ന് പ്രാദേശിക അവധി  (1 hour ago)

ഡൽഹി വളഞ്ഞ് റഷ്യൻ പട...റഷ്യൻ പ്രസിഡൻ്റിന് 'ഫൈവ് ലെയർ' സുരക്ഷ...  (9 hours ago)

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി.... 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി  (9 hours ago)

കേസ് നമ്പർ 2..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്..... ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്  (9 hours ago)

'ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ'....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്.... ഷാഫിക്കെതിരേയും ആരോപണം  (10 hours ago)

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (10 hours ago)

ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  (12 hours ago)

നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി യോഗി ആദിത്യനാഥ്  (12 hours ago)

Malayali Vartha Recommends