Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്; മൃതദേഹം കോളേജ് ഉടമയുടേത് തന്നെന്ന് സ്ഥിരീകരണം

11 JANUARY 2025 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം

പി എ അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധന ഫലം. ഡിഎൻഎ പരിശോധന ഫലം ഇഎം താഹയുടെ കുടുംബത്തിന് പൊലീസ് കൈമാറി.


ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. 60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചത് ഇഎം താഹ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ കോളേജിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊല്ലം പള്ളിമുക്കിൽ ഖബറടക്കം നടക്കും.

കോളെജ് ഉടമ ഇ.എം.താഹയുടെ മൊബൈൽ ഫോണിൽ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. മരണമല്ലാതെ മറ്റ് വഴിയില്ലെന്നാണ്കുറെ നാൾ മുന്പ് തയ്യാറാക്കിയ കുറിപ്പിലുള്ളത്. കോളെജിലെ കെട്ടിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം താഹയുടേത് തന്നെ എന്ന് അന്തിമമായി ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയായിരുന്നു കുടുംബവും പൊലീസും.

പണിതീരാത്ത ഹാളിനുള്ളിൽ ഡിസംബർ 31ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൊട്ടടുത്തായുണ്ടായിരുന്ന കണ്ണടയിൽ നിന്നും മൊബൈൽ ഫോണിൽ നിന്നുമാണ് കോളജ് ഉടമ ഇ.എം.താഹയുടേതാണ് മൃതദേഹം എന്ന സംശയത്തിലേക്ക് എത്തിയത്. ലൈവ് റെക്കോർഡ് ചെയ്യാനെന്ന തരത്തിൽ, കസേരയിൽ സ്ഥാപിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. എന്നാൽ പരിശോധനയിൽ ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാൽ ഗ്യാലറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആത്മഹത്യ കുറിപ്പ്. മരണമല്ലാതെ രക്ഷപ്പെടാൻ മറ്റ് മാർഗം ഒന്നുമില്ലെന്നാണ് ഏറെ നാൾ മുമ്പ് തയ്യാറാക്കിയ കുറിപ്പിലുള്ളത്. 28ആം തീയതിൽ വഴയിലയിലെ ഒരു പമ്പിൽ നിന്ന് താഹ പെട്രോൾ വാങ്ങിയതിന്റെ ബില്ലും പൊലീസിന് കിട്ടിയിരുന്നു.

താഹയുടെ മകനിൽ നിന്നും അനുജനിൽനിന്നും ഡിഎൻഎ സാമ്പിൾ ശേഖരിച്ചിരുന്നു. പതിനഞ്ച് കോടി രൂപയുടെ എങ്കിലും ബാധ്യത താഹയ്ക്കുണ്ടായിരുന്നെന്നാണ് വിവരം. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശേഷി ഇപ്പോഴും താഹയ്ക്കുണ്ടായരുന്നു. മാനസികമായി തളർന്ന നിലയിലായിരുന്നു അദ്ദേഹം. മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാകാം എന്ന സംശയം അന്വേഷണത്തിനിടെ ബലപ്പെടുകയായിരുന്നു.

മൃതദേഹത്തിന് സമീപത്തായി ഇദ്ദേഹത്തിന്റെ ഷൂസും മൊബൈൽ ഫോണും കാണപ്പെട്ടിരുന്നു. ഹാളിനു പുറത്ത് ഇദ്ദേഹത്തിന്റെ കാറും കിടപ്പുണ്ടായിരുന്നു. സംശയത്തെത്തുടർന്ന് രക്തസാംപിൾ തിരുവനന്തപുരം എഫ്എസ് ലാബിൽ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരുന്നു.

പരിശോധന ഫലം കഴിഞ്ഞ ദിവസം വൈകിട്ടാണ് ലഭിച്ചത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന താഹയ്ക്ക് 30ന് ആദായനികുതി വകുപ്പിന്റെ നോട്ടിസും ലഭിച്ചിരുന്നു. ആദായനികുതി കുടിശികയായി 36 കോടിയോളം രൂപയും കോളജ് ട്രസ്റ്റിന്റെ പേരിൽ കുടിശിക 25 കോടി രൂപയും അടയ്ക്കണമെന്ന് നോട്ടിസിൽ രേഖപ്പെടുത്തിയിരുന്നു. ഇദ്ദേഹം പണം നൽകാനുള്ള ചിലർ കോളജിലെത്തി തുക ഉടൻ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കോളജ് അധ്യാപകർക്ക് 4 മാസത്തെ ശമ്പളവും നൽകാനുണ്ടായിരുന്നെന്ന് നെടുമങ്ങാട് സിഐ രാജേഷ് കുമാർ വ്യക്തമാക്കി.

വര്‍ഷങ്ങളായി പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2003ല്‍ സ്ഥാപിതമായ പിഎ അസീസ് കോളേജിന് 50 ഏക്കറിലേറെ വസ്തുവകകളും കെട്ടിടങ്ങളും സ്വന്തമായുണ്ട്. ഏറെക്കാലം വിദേശത്തായിരുന്ന മുഹമ്മദ് അബ്ദുല്‍ അസീസ് താഹ നാട്ടില്‍ എത്തിയ ശേഷം 2000 ലാണ് കോളജ് ആരംഭിച്ചത്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു അധിക ബാച്ചിന് അഡ്മിഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനിടയാക്കിയിരുന്നു. കുറച്ചുകാലം അടച്ചിട്ടശേഷം അടുത്തിടെയാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങള്‍ താഹയെ അലട്ടിയിരുന്നതായി പറയുന്നു.


വസ്തുവകകള്‍ ക്രയവിക്രയം നടത്താന്‍ സാധിക്കാത്തതരത്തില്‍ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നത്രെ. ഇതുകാരണം വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പറഞ്ഞതായി അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് താമസം. ചില ദിവസങ്ങളില്‍ കോളജ് വളപ്പില്‍ തന്നെയുള്ള മുറിയിലാണ് മുഹമ്മദ് അബ്ദുല്‍ അസീസ് താഹ താമസിച്ചിരുന്നതെന്ന് കോളജ് ജീവനക്കാര്‍ പറഞ്ഞു. ജില്ലയിലെ ശ്രദ്ധേയമായ എന്‍ജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പലവിധ പ്രതിസന്ധികള്‍ അദ്ദേഹം നേരിട്ടിരുന്നു.

നെടുമങ്ങാട് മുല്ലശേരി - വേങ്കോട് റോഡില്‍ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്.മികച്ച കോഴ്‌സുകളുമായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. 2003ല്‍ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവര്‍ത്തനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാന്‍ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് കോളജിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് സ്വദേശമായ കൊല്ലം പള്ളിമുക്കിലെ കൊല്ലൂർവിള മുസ്‍ലിം ജമാഅത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (9 minutes ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (44 minutes ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (1 hour ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (1 hour ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (2 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (2 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (2 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (2 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (2 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (2 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (3 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (3 hours ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (3 hours ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (11 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (12 hours ago)

Malayali Vartha Recommends