ടിപ്പര്‍ ഡ്രൈവറെ ഓട്ടമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി...

ടിപ്പര്‍ ഡ്രൈവറെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ കരകുളം നെടുമ്പാറ ശ്രീജ ഭവനില്‍ ഉണ്ണി എന്ന് വിളിക്കുന്ന ജിതിന് (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടില്‍ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനില്‍ അനീഷ് (34) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഏണിക്കരയിലാണ് വെള്ളിയാഴ്ച രാത്രിയോടെ സംഭവം നടന്നത്.
കരകുളം നെടുമ്പാറ തടത്തരികത്ത് വീട്ടില്‍ സാജന് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. അറസ്റ്റിലായ ജിതിന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി ജിതിന് ഉള്‍പ്പെട്ട സംഘം സാജന്റെ വീട്ടില്‍ എത്തുകയും ടിപ്പര്‍ ഡ്രൈവറായ സാജനോട് വാഹനത്തിന് ഓട്ടമുണ്ട് എന്ന് പറഞ്ഞ് പുറത്തിറക്കി.
തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം കത്തികൊണ്ട് കുത്തി. പിന്നാലെ ജിതിന് പൊലീസ് സ്റ്റേഷനിലെത്തി തന്നെ സാജന് ആക്രമിച്ചെന്നും പ്രതിരോധിക്കുന്നതിനെ സാജന് പരുക്കേറ്റെന്നുമുള്ള വിവരം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കുത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് നഗരത്തിലടക്കം കറങ്ങിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ബന്ധുക്കളായ കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. സാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരണത്തിന് കീഴടങ്ങി.
സാജന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആള് ആണെന്ന് പൊലീസ് . നെടുമങ്ങാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഏഴ് കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha

























