കടലില്‍ കുളിക്കവെ അടിയൊഴുക്കില്‍പ്പെട്ടു... ഇതര സംസ്ഥാനക്കാരനായ യുവാവിനെ രക്ഷപ്പെടുത്തിയത് ലൈഫ് ഗാര്‍ഡുകള്‍

കടലില്‍ കുളിക്കവെ അടിയൊഴുക്കില്‍പ്പെട്ടു... ഇതര സംസ്ഥാനക്കാരനായ യുവാവിനെ രക്ഷപ്പെടുത്തിയത് ലൈഫ് ഗാര്‍ഡുകള്‍. ഡല്‍ഹി സ്വദേശി ആമിര്‍ (22) ആണ് കോവളത്ത് കടലില്‍ കുളിക്കവെ അടിയൊഴുക്കില്‍പ്പെട്ടത്.
ഇടക്കല്ലിന് സമീപത്തെ ബീച്ചിന് സമീപം കടലില്‍ കുളിച്ചുകൊണ്ടിരിക്കവേ ശക്തമായ തിരയടിച്ച് അടിയൊഴുക്കില്‍ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ സംഭവം കണ്ട ലൈഫ് ഗാര്‍ഡുകളായ എം. വിജയന്. റോബിന്‍സണ്‍ എന്നീ ലൈഫ് ഗാര്‍ഡുകള്‍ ചേര്‍ന്ന് ആമിറിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. കോവളത്തും സമീപ പ്രദേശത്തും ഇന്നലെ തിര അല്‍പ്പം ഉയര്‍ന്ന നിലയിലായിരുന്നു. കോവളം തീരത്ത് തിരയടി ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സഞ്ചാരികള്‍ക്ക് കടല്‍ക്കുളിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
ബീച്ചുകളില്‍ അപായ സൂചനയായി ചുവന്ന കൊടിയും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ തിരമാലയില്ലാതിരുന്നതോടെയാണ് സഞ്ചാരികളെ കുളിക്കാനായി അനുവദിച്ചത്.
"
https://www.facebook.com/Malayalivartha

























