കണ്ണീര്‍ക്കാഴ്ചയായി... തലശ്ശേരിയില്‍ സ്കൂട്ടറുകള് കൂട്ടിയിടിച്ച് റോഡില്‍ വീണയാള്‍ കാറിനടിയില്‍പ്പെട്ട് മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി... തലശ്ശേരിയില്‍ സ്കൂട്ടറുകള് കൂട്ടിയിടിച്ച് റോഡില്‍ വീണയാള്‍ കാറിനടിയില്‍പ്പെട്ട് മരിച്ചു. പൊന്ന്യം കുണ്ടുചിറ ബുഷറാസില്‍ എം.താഹ മുസമ്മില്‍ (30) ആണ് മരിച്ചത്. ചിറക്കര പള്ളിത്താഴെ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്.
ജോലികഴിഞ്ഞ് തലശ്ശേരി ഭാഗത്തുനിന്ന് വീട്ടീലേക്ക് മടങ്ങവെ താഹ മുസമ്മില്‍ സഞ്ചരിച്ച സ്കൂട്ടര്‍ മറ്റൊരു സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മുസമ്മലിന്റെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ കയറിയിറങ്ങുകയായിരുന്നു. മറ്റേ സ്കൂട്ടറില്‍ സഞ്ചരിച്ചയാള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
താഹയെ നാട്ടുകാര്‍ ഉടന്‍ തലശ്ശേരി സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. താഴലങ്ങാടിയിലെ സ്വകാര്യ പാഴ്സല്‍ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അലി. മാതാവ്: ബുഷ്റ. ഭാര്യ: ഫസീല (കൊണ്ടോട്ടി).ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha

























