തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ പന്തളത്ത് വന്‍ ഭക്തജന തിരക്ക്... ഇന്ന് ഉച്ചക്ക് ഒന്നിന് പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍നിന്ന് പുറപ്പെടുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ രണ്ടുദിവസമായി വന്‍ ഭക്തജന തിരക്ക്

തിരുവാഭരണങ്ങള്‍ കണ്ടുമടങ്ങാന്‍ സ്ത്രീകള്‍ അടക്കമുള്ളവരുടെ തിരക്കും വര്‍ദ്ധിച്ചു.
വലിയകോയിക്കല്‍ ക്ഷേത്രത്തിലും സ്രാമ്പിക്കല്‍ കൊട്ടാരത്തിലും തിരുവാഭരണ ദര്‍ശനത്തിനും തിരക്കേറി. ഘോഷയാത്ര കാണാനായി നൂറുകണക്കിനു തീര്‍ഥാടകരാണ് ക്ഷേത്രത്തിലെത്തിയിട്ടുള്ളത്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ പറഞ്ഞു.
പൊലീസിന്റെ കനത്ത സുരക്ഷയും ഒരുക്കി.
അതേസമയം തിരുവാഭരണ ഘോഷയാത്ര നടക്കുന്നതിനാല്‍ ഞായറാഴ്ച എം.സി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
കോട്ടയത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ രാവിലെ എട്ടു മുതല്‍ കുളനട ജങ്ഷനില്‍നിന്ന് തിരിഞ്ഞു അമ്പലക്കടവ് വഴി തുമ്പമണ്‍ ജങ്ഷനിലെത്തി പോകേണ്ടതാണ്.
"
https://www.facebook.com/Malayalivartha