കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാ ശരീഫിലെ കൊടികുത്ത്, ചന്ദനക്കുടം ഉറൂസ് നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാ ശരീഫിലെ കൊടികുത്ത്, ചന്ദനക്കുടം ഉറൂസ് നേര്‍ച്ചയ്ക്ക് ഇന്ന് ( ഞായറാഴ്ച) തുടക്കമാകും. രാത്രി 8.30 മുതല്‍ തുടങ്ങുന്ന മതപ്രഭാഷണസദസ്സ് പള്ളി മാനേജര്‍ അഡ്വ. അബ്ദുള്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും.
പള്ളി ചീഫ് ഇമാം കല്ലൂര്‍ സുബൈര്‍ ബാഖവി മതപ്രഭാഷണം നടത്തും. 13ന് രാത്രി 7.30ന് നടക്കുന്ന മതസൗഹാര്‍ദസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. അഡ്വ. എംഎ അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിക്കും.
യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനാധിപന്‍ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ശിവഗിരി മഠം സ്വാമി ധര്‍മചൈതന്യ, മിന്‍ഹാജിസുന്ന ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ബഷീര്‍ വഹബി അടിമാലി എന്നിവര്‍ പ്രഭാഷണം നടത്തും.
"
https://www.facebook.com/Malayalivartha

























