രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 220 വിമാന സര്‍വീസുകള്‍ വൈകി...

രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 220 വിമാന സര്‍വീസുകള്‍ വൈകി. ദൃശ്യപരത കുറവായതിനാല്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തി.
ഏഴ്, എട്ട് മണിക്കൂറുകളോളം വൈകിയാണ് ട്രെയിനുകള്‍ ഡല്‍ഹിയില്‍ എത്തുന്നത്. 25 ഓളം ട്രെയിനുകളാണ് വൈകിയോടുന്നുവെന്ന് റെയില്‍വേ
യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപെട്ടണമെന്ന് അധികൃതര്‍ .
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ ലഭിച്ചിട്ടുണ്ടായിരുന്നു. ഇതോടെ തണുപ്പും വര്‍ദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ശൈത്യം കനത്തതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ദൃശ്യപരത മോശമാണ്. ഇത് പല വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ . ഡല്‍ഹിയില്‍ പകല്‍ സമയത്ത് ഉയര്‍ന്ന താപനില 17 ഡിഗ്രിയും കുറഞ്ഞ തപനില ഏഴ് ഡിഗ്രിയുമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ തണുപ്പാണുള്ളത്.
"
https://www.facebook.com/Malayalivartha

























