സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ 4 പുതുമുഖങ്ങള്‍ ; യു.പ്രതിഭയെയും എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി; ജില്ലാ കമ്മിറ്റിയില്‍ നിന്നും 5 പേരെ ഒഴിവാക്കി; 46 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു.പ്രതിഭയടക്കം നാല് പുതുമുഖങ്ങള്‍. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആര്. നാസര്‍ ജില്ലാ സെക്രട്ടറിയായി തുടരും. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരാണു ജില്ലാ കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങള്‍.
അതേസമയം, ജില്ലാ കമ്മിറ്റിയില്‍ നിന്നും 5 പേരെ ഒഴിവാക്കി. എം. സുരേന്ദ്രന്, ജി. വേണുഗോപാല്‍, പി. അരവിന്ദാക്ഷന്, ജലജ ചന്ദ്രന്, എന്‍. ശിവദാസന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. സാമ്പത്തിക ആരോപണം നേരിട്ടുന്ന ശിവദാസനെ കായംകുളം ഏരിയ കമ്മിറ്റിയില്‍ നിന്നും ഇത്തവണ ഒഴിവാക്കിയിരുന്നു. എം.സുരേന്ദ്രന്, ജി. വേണുഗോപാല്‍ എന്നിവര്‍ പ്രായപരിധി നിബന്ധന പ്രകാരമാണ് ഒഴിവായത്. 46 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ 47 അംഗ കമ്മിറ്റിയായിരുന്നു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.
https://www.facebook.com/Malayalivartha

























