മരണം നടന്നതു വീട്ടിലാണോ അറയിലാണോ ? ശാസ്ത്രീയ പരിശോധനയിലേക്ക്; തുറന്നടിച്ച് നാട്ടുകാർ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധി കേസിൽ മരണം നടന്നതു വീട്ടിലാണോ അറയിലാണോ എന്നതു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തേണ്ടിവരും എന്നാണ് അറിയിച്ചിരിക്കുന്നത് . അദ്ദേഹം സമാധിയായി എന്ന് വീട്ടുകാർ പറയുമ്പോഴും മരിച്ചത് എങ്ങനെയെന്നും കണ്ടെത്തേണ്ടതായിട്ടുണ്ട് .
മക്കളുടെ അറിവോടെ അറയ്ക്കുള്ളിൽ ജീവനോടെ കയറിയിരുന്നശേഷം ശ്വാസംമുട്ടി മരിച്ചതാണോ ? അങ്ങനെയാണെങ്കിൽ കേസിന്റെ ഗൗരവം മാറും. എന്നാൽ കിടപ്പിലായിരുന്ന ഗോപൻ എങ്ങനെ വീട്ടിൽ നിന്നും നടന്നു പോയി സമാധിയാകുംഎന്നാണ് അടുപ്പക്കാർ ഉന്നയിക്കുന്ന സംശയം.
സമാധിയാകാൻ സമയമായെന്ന് അച്ഛൻ അറിയിച്ചതിനാൽ രണ്ടാമത്തെ മകൻ സനന്ദനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണു കുടുംബത്തിന്റെ മൊഴി. ഈ മരണം നടന്നത് എങ്ങനെ എന്നതിലാണ് അടിമുടി ദുരൂഹത നിറഞ്ഞ് നിൽക്കുന്നത്. നാട്ടുകാർ പ്രകടിപ്പിക്കുന്ന സംശയവും ഈ സാഹചര്യത്തിൽ ശക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാകർ മലയാളി വാർത്തയോട് പ്രകടിപ്പിച്ച് ആ സംശയങ്ങൾ കേൾക്കാം ;-
https://www.facebook.com/Malayalivartha

























