ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെയുള്ള സൈബർ ആക്രമണത്തിൽ നടപടി; ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ നടപടി സ്വീകരിച്ച് പോലീസ്. കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. പി.കെ.സുരേഷ് കുമാർ എന്നയാളിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അന്വേഷണം തുടരുന്നതിനിടെ സുരേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.പൊലീസ് കേസ് എടുത്തതിനു ശേഷവും ദേവൻ രാമചന്ദ്രനെതിരെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റുകൾ വന്നിരുന്നു . വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്ജിമാരെ അധിഷേപിക്കാൻ പൗരന് നിയമം അനുവാദം നൽകുന്നില്ലെന്നും പി.കെ. സുരേഷ് കുമാറിനെതിരെ കർശന നിയമ നടപടി ഉടൻ വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha

























