പെരുമണ്ണയില്‍ ആക്രി കടയ്ക്ക് തീപിടിച്ചു... കോഴിക്കോട് നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണച്ചു

പെരുമണ്ണയില്‍ ആക്രി കടയ്ക്ക് തീപിടിച്ചു... കോഴിക്കോട് നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണച്ചു. പുലര്‍ച്ചെ 2 30 ഓടെയാണ് സംഭവം.
കോഴിക്കോട് നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. പെരുമണ്ണ സ്വദേശി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്.സമീപത്ത് വീടുകളും ആരാധനാലയങ്ങളുമുണ്ട്. അതിനാല്‍ ഉടനെ തീയണയ്ക്കാനായി നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിശമന സേനയെ അറിയിച്ചു.
മൂന്ന് മണിയോടെ അഗ്നിശമനസേന സ്ഥലത്തെത്തി. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നായി ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. തീ പൂര്‍ണമായും നിയന്ത്രണ വിധേയമായതായി ഫയര്‍ഫോഴ്സ് .
"
https://www.facebook.com/Malayalivartha

























