കല്പകഞ്ചേരിയില് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കല്പകഞ്ചേരിയില് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കല്പകഞ്ചേരി മഞ്ഞച്ചോല സ്വദേശി കുന്നക്കാട്ട് മൊയ്തീന് കുട്ടിയുടെ ഭാര്യ നഫീസയാണ് (62) മരിച്ചത്.
ദീര്‍ഘകാലമായി കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി ജി.എല്‍.പി സ്കൂളില്‍ പാചക തൊഴിലാളിയാണ്. മകന് മുഹമ്മദ് നിഷാദിന് നിസ്സാര പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. പുത്തനത്താണി ഭാഗത്തുനിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് കല്പകഞ്ചേരി താഴെ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ കുടുങ്ങിയ നഫീസ സംഭവ സ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു. കല്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha

























