Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

പി.വി. അൻവറിന് ഒറ്റ ലക്ഷ്യം മാത്രം...പിന്തുണക്ക്  ബി ജെ പിയും  യു ഡി എഫും...

13 JANUARY 2025 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം

പി.വി. അൻവറിന്റെ ലക്ഷ്യം  പിണറായിയുടെ  അവസാനം മാത്രം.  കേരളത്തിൽ ബി ജെ.പിക്ക് സാധ്യതയില്ലെന്ന് മനസിലാക്കിയാണ് ബി ജെ പിയുമായി അടുത്തു കൊണ്ടിരിക്കുന്ന മമതാ ബാനർജിയുമായി അൻവർ കൈ കോർത്തത്. വിവിധ കേസുകളിൽ സംശയ നിഴലിലുള്ള അൻവറിനെ സംബന്ധിച്ചടത്തോളം സ്വയം സംരക്ഷിക്കുക മാത്രമല്ല പിണറായിയെ ഇല്ലാതാക്കുകയും വേണം. അതിന് കേന്ദ്ര സർക്കാരിന്റെ സഹായം വേണം. ഒപ്പം യു.ഡി.എഫ് നേതാക്കളെ ഒപ്പം നിർത്തുകയും വേണം.പിണറായിയെ ഇല്ലാതാക്കാൻ ഏത് ചെകുത്താനുമായി കൈ കോർക്കാനാണ് അൻവർ താൽപര്യപ്പെടുന്നത്. പിണറായിയെ നശിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾക്ക് പിന്തുണ വേണമെന്ന് അൻവർ മമതാ ബാനർജിയെ അറിയിച്ചുകഴിഞ്ഞു. മമതയുടെ പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കാൻ അൻവറിന് കഴിഞ്ഞതാണ് നേട്ടം. 

 

വനം നിയമ ദേദഗതിക്കെതിരെ സമരം ചെയ്തതിന്റെ പേരിലാണ് താൻ ജയിലിലായതെന്നും മറ്റും പറഞ്ഞു കൊണ്ടാണ് അൻവർ എം എൽ എ സ്ഥാനം രാജീവച്ചത്. താൻ നിലമ്പൂരിൽ മത്സരിക്കില്ലെന്ന് അൻവർ പറഞ്ഞു. ഇനി പിണറായിയെ ഇല്ലാതാക്കുക. അതു മാത്രമാണ് അൻവറിന്റെ ലക്ഷ്യം. അതിന് രാജ്യസഭാ സീറ്റ് വേണം. ഡൽഹിയിൽ ബി ജെ പിയിലും കേരളത്തിൽ യു.ഡി. എഫിലുമായി നിന്ന് പിണറായിയെ തകർക്കണം. 

 

പി.വി.അൻവറിനു തൃണമൂൽ കോൺഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി വിവരമുണ്ട്.  ഇക്കാര്യം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഓഫിസ് കേരളത്തിലെ നേതാക്കളെ അറിയിച്ചു. അൻവർ മുന്നോട്ടുവച്ച ഉപാധിയാണോ രാജ്യസഭാ സീറ്റ് എന്ന ചോദ്യത്തോടു പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല. ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും പരിമിതികളുണ്ടെന്നും ആയിരുന്നു മറുപടി. ബംഗാളിൽ ആകെയുള്ള 16 രാജ്യസഭാ സീറ്റുകളിൽ 5 എണ്ണത്തിൽ 2026 ഏപ്രിലിൽ ഒഴിവുവരും. നിലവിൽ 12 സീറ്റുകൾ തൃണമൂലിന്റെ കൈവശമാണുള്ളത്. അൻ‌വറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും ദേശീയ നേതൃത്വം അറിയിച്ചു. മമതാ ബാനർജിയുടെ പിന്തുണ അൻവർ നേടിയിട്ടുണ്ടെന്നാണ് അൻവർ പറഞ്ഞത്. 

 

പാർട്ടിയിൽ ചേരാനുള്ള ചർച്ചകൾക്കിടെ അൻവർ മുന്നോട്ടുവച്ച ഉപാധിയായിരുന്നു രാജ്യസഭാ സീറ്റ്. കേരളത്തിൽ പാർട്ടിയെ കെട്ടിപ്പടുക്കാമെന്നും പകരമായി തനിക്കു രാജ്യസഭാ സീറ്റ് നൽകണമെന്നുമാണ് അൻവർ പറഞ്ഞത്. തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തുന്നതിനു മുന്നേ എസ്പി നേതാക്കളുമായി സംസാരിച്ച അൻവർ ആ കൂടിക്കാഴ്ചയിലും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എല്ലാറ്റിലും ഉദ്ദേശം ഒന്നേയുള്ളു. അത് പിണറായിയാണ്. 

 

എംഎൽഎ സ്ഥാനം രാജിവച്ച് അൻവറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂൽ ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ അൻവർ അത് തള്ളി.  തോറ്റാൽ കൈവിടില്ലെന്നും ഉറപ്പുനൽകി. വിജയിച്ചാൽ തൃണമൂൽ എംഎൽഎയായി നിയമസഭയിൽ തുടരാം. അല്ലെങ്കിൽ രാജ്യസഭയിലേക്കു വിടാമെന്നാണു അൻവറിന്റെ ഉപാധിയോടുള്ള നിലപാട്. ഇന്ത്യ മുന്നണിക്കുള്ളിൽ ഇടഞ്ഞുനിൽക്കുന്ന തൃണമൂലിനെ ഘടകക്ഷിയാക്കുന്നതിൽ യുഡിഎഫിൽ എതിർപ്പുണ്ട്. എന്നാൽ അൻവർ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫ് പിന്തുണയ്ക്കുമോ എന്നതിൽ തീരുമാനമായില്ല. യുഡിഎഫിന്റെ ഘടകക്ഷിയാകുന്നതിനോടു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും വലിയ താൽപര്യമില്ലെന്നാണു സൂചന.

 

ഇപ്പോൾ‌ യുഡിഎഫിലുള്ള ഒരു കക്ഷി നേതാവ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ഘടകവുമായി ചർച്ച നടത്തിയിരുന്നു. അൻവറിനു സമാനമായി സംസ്ഥാനത്തു പാർട്ടി കെട്ടിപ്പടുക്കാനായിരുന്നു നീക്കം. എന്നാൽ ഒറ്റയ്ക്കു നിൽക്കണമെന്നും ഒരു മുന്നണിയുടെയും ഭാഗമാകരുതെന്നും ആയിരുന്നു തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടത്. ഇതോടെയാണു തൃണമൂൽ മോഹം ഉപേക്ഷിച്ച് ഈ നേതാവ് സ്വന്തം പാർട്ടി രൂപീകരിച്ചു യുഡിഎഫിൽ ചേർന്നത്.

 

തൃണമൂൽ കോൺഗ്രസിൽ ചേരും മുൻപേ സമാജ്‍വാദി പാർട്ടിയുമായി  നടത്തിയ ചർച്ചയിൽ പി.വി.അൻവർ എംഎൽഎ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽനിന്നു രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. ജെഡിഎസിൽനിന്ന് അടുത്തിടെ എസ്പിയിലേക്ക് എത്തിയ മലയാളി നേതാവുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അൻവർ രാജ്യസഭയിലേക്കുള്ള താൽപര്യം അറിയിച്ചത്. പാർട്ടിയിൽ ചേർന്ന ശേഷമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നായിരുന്നു മറുപടി. അൻവറിന്റെ കാര്യം ജനുവരി 20ന് ചർച്ച ചെയ്യാമെന്നാണ് അഖിലേഷ് യാദവ് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിനു കാത്തുനിൽക്കാതെ അൻവർ തൃണമൂലിലേക്കു ചേക്കേറുകയായിരുന്നു.

 

നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. സുപ്രധാന പ്രഖ്യാപനം നടത്താനായി വാർത്താസമ്മേളനം വിളിച്ചതിനു പിന്നാലെയാണു രാജിതീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. ഒന്നര

വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി.

 

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് അൻവർ രാജിവച്ചത്.

 

എംഎൽഎ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മമതയാണു നിർദേശം നൽകിയതെന്ന് അൻവറിനോട് അടുപ്പമുള്ളവർ പറയുന്നു. ഉപതിരഞ്ഞെടുപ്പു പോരാട്ടം പാർട്ടിക്കു സംസ്ഥാനത്തു കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. പാർട്ടിയെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലെടുക്കാൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനെ നിർബന്ധിതമാക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആകാമെന്ന നിലപാടാണു യുഡിഎഫ് അൻവറിനെ അറിയിച്ചത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു വരികയും അൻവർതന്നെ മത്സരിക്കുകയും ചെയ്താൽ യുഡിഎഫിനു രണ്ടിലൊന്നു തീരുമാനിക്കേണ്ടിവരും.

 

ഡി. എം.കെയിൽ തന്നെ ഉൾപ്പെടുത്താനുള്ള നീക്കം തടഞ്ഞത് പിണറായിയാണെന്ന് അൻവർ പറഞ്ഞു. പിണറായിയെ ഇല്ലാതാക്കാനുള്ള അൻവറിന്റെ നീക്കത്തിന് പിന്നിൽ സി പി എമ്മിലെ കണ്ണൂരിലെ ചില പ്രമുഖ  നേതാക്കളുടെ പിന്തുണയുണ്ട്. പിണറായിസത്തെ ഇല്ലാതാക്കാനുള്ള

നീക്കം മാത്രമാണ് തന്റെ അജണ്ടയെന്ന് അൻവർ ആവർത്തിച്ചത്.  ലീഗുമായി ചേരാൻ അൻവർ നടത്തിയ നീക്കത്തെയും പിണറായി പിണക്കി.എന്നിട്ടും ലീഗിനെ തള്ളി പറയാൻ അൻവർ തയ്യാറായില്ല. തനിക്ക് സി.പി. എമ്മിന്റെ പിന്തുണ കിട്ടിയിടുന്നും അൻവർ പറഞ്ഞു. എന്നാൽ കുടിയേറ്റ കർഷകരെയും ക്രൈസ്തവ നേതാക്കളെയും കൈയിലെടുക്കാൻ അൽവറിന് കഴിഞ്ഞു. വനനിയമ ഭേദഗതി  മലയോര കർഷകർക്കുള്ള ആത്മഹത്യാകുരുക്കാണ്. 

 

1961-ലെ കേരള വനനിയമം ഭേദഗതിചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈറേഞ്ചിലെ കുടിയേറ്റ കർഷകർ രംഗത്തെത്തി കഴിഞ്ഞു . വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്. വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിചെയ്ത വനനിയമത്തിൽ നിർദേശിക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാകുമോയെന്ന ആശങ്കയാണ് കർഷകർ പങ്കുവെക്കുന്നത്.

 

ഇടുക്കിയിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയിൽ താമസിക്കുന്നവരാണ്. പലർക്കും സ്ഥലത്തിന് പട്ടയമില്ല. ആകെയുള്ളത് കൈവശരേഖയാണ്. വനാതിർത്തിയിൽനിന്നും ചെറിയ വിറക് കഷണങ്ങൾ ശേഖരിച്ചാണ് കുടിയേറ്റകാലം മുതൽ ഇവർ അടുപ്പ് കത്തിച്ചിരുന്നത്. വനാതിർത്തിയിലെ പുഴകളിൽനിന്നും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും തോട്ടിൽ കുളിക്കുന്നതും മറ്റാവശ്യങ്ങൾക്കായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതും ഇരുടെ ജീവിതരീതിയുടെ ഭാഗമാണ്. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇതെല്ലാം വലിയ കുറ്റകൃത്യങ്ങളായി മാറും. ശിക്ഷയായി തടവ് അനുഭവിക്കുകയോ വൻ പിഴ അടയ്ക്കുകയോ ചെയ്യേണ്ടതായും വരുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

 

വനനിയമത്തിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിനുള്ളിൽ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താൽ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളിൽ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിപ്പിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നൽകുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലിൽ വെയ്ക്കാം. വനംവകുപ്പ് വാച്ചർമാർക്കു വരെ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥകളുമുണ്ട്.

വനനിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്ന് സി.പി.എമ്മും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.  

 

ലാവ്ലിൻ കേസിൽ ഉൾപെടെ നിയമപോരാട്ടം തുടങ്ങാനാണ് അൻവറിന്റെ തീരുമാനം. പാർട്ടിയെ ഒറ്റികൊടുത്തവനാണ് പിണറായിയെന്ന് അൻവർ ഉറക്കെവിളിച്ചു പറയും. ആ സിംഹഗർജനത്തിന് പിന്നാലെ മാർക്സിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വരെല്ലാം ഒരുമിച്ച് ചേർന്ന് ഒരു നദിയായി തീരുമെന്നാണ് അൻവർ കരുതുന്നത്. എ.ഡി. ജി. പി. അജിത് കുമാറിനും പിണറായിക്കുമെതിരെ അതിശക്തമായ സമ്മർദ്ദം ചെലുത്തുന്ന സി.പി.ഐ. അൻവറിനൊപ്പം നിൽക്കുമെന്നാണ് വിശ്വസ്തകന്ദങ്ങളിൽ നിന്നും മനസിലാക്കുന്നത്. പാർട്ടിയിൽ വെറുപ്പിന്റെ മഞ്ഞു മലയ്ക്ക് പകരം സ്നേഹത്തിന്റെ കുളിർ മഴ പെയ്യിക്കാനാണ് അൻവർ ഒരുങ്ങുന്നത്. കെ. കെ.രമ ഉൾപ്പെടെയുള്ള നേതാക്കളുമായി അൽവർ ആശയ വിനിമയം തുടങ്ങിക്കഴിഞ്ഞു. യഥാർത്ഥ സി പി എം താനാണെന്ന് തെളിയിക്കാനാണ് അൻവർ നീങ്ങുന്നത്.

 

വി.എസിന്റെ പഴയ സഹപ്രവർത്തകരുമായി അൻവർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ ആദ്യ സൂചനയെന്നോണം പഴയ വി എസ്.പോരാളിയും ജനശക്തി സ്ഥാപകനുമായ  ജി. ശക്തിധരൻ അൻവറിനെ പ്രകീർത്തിച്ച് രംഗത്തെത്തി.

 

കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാമെന്ന് പി വി അൻവർ കരുതുന്നുവെങ്കിൽ  അത് എത്ര മൗഢ്യമാണെന്ന് ചോദിച്ചു കൊണ്ടാണ്

ശക്തിധരൻ സമൂഹമാധമത്തിൽ കുറിപ്പിട്ടത്. ചുരുക്കത്തിൽ പിണറായിസത്തെ അതിർക്കുന്ന ഒരു കൂട്ടം സി പി എം നേതാക്കൾ അൻവറിന് രഹസ്യപിന്തുണ നൽകും. അത് കൊടുങ്കാറ്റായി വീശിയാൽ പിണറായി എന്ന മഹാ കപ്പൽ ആടിയുലയും.കാരണം പിണറായിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ് അൻവർ.അയാളെ പിണക്കിവിടാൻ പാടില്ലായിരുന്നു. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (26 minutes ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (1 hour ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (1 hour ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (2 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (2 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (2 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (2 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (2 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (2 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (2 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (2 hours ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (3 hours ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (10 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (12 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (12 hours ago)

Malayali Vartha Recommends