പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണ് ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി യാത്രയായി

പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണ് 4 വിദ്യാര്‍ഥിനികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി യാത്രയായി. ഇതോടെ മരണം മൂന്നായി. ചികിത്സയിലായിരുന്നു പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പില്‍ ബിനോജ്-ജൂലി ദമ്പതികളുടെ മകള്‍ എറിന് (16) ആണ് ഇന്നു വൈകിട്ട് മരിച്ചത്.
ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി-സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), തൃശൂര്‍ കോര്‍പറേഷനിലെ ക്ലാര്‍ക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജന്-സിജി ദമ്പതികളുടെ മകള്‍ അലീന (16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
ശനിയാഴ്ച പള്ളി തിരുനാളാഘോഷത്തില്‍ പങ്കെടുക്കാനായി പീച്ചിയില്‍ തെക്കേക്കുളം പുളിയന്മാക്കല് ജോണി-സാലി ദമ്പതികളുടെ മകളും ഇവരുടെ സഹപാഠിയുമായ ഹിമയുടെ വീട്ടില്‍ എത്തിയതായിരുന്നു ആന്‍ ഗ്രേസും അലീനയും എറിനും. ഉച്ചയ്ക്കുശേഷം ജലസംഭരണി കാണാന്‍ പോയ ഇവര്‍ പാറയില്‍ നിന്നു കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഹിമയുടെ സഹോദരി നിമയും (12) അപകടത്തില്‍പ്പെട്ടു. നിമയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
https://www.facebook.com/Malayalivartha

























