ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേര്‍ക്ക് പരുക്ക്...

കാഞ്ഞാറില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേര്‍ക്ക് പരുക്ക്. മകരവിളക്ക് കഴിഞ്ഞ് കര്‍ണാടകത്തിലേക്ക് മടങ്ങുകയായിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.
കാഞ്ഞാര്‍ പുത്തേട് വച്ച് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
കുട്ടികളുള്‍പ്പെടെ 22 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആറുപേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും സാരമായി പരിക്കേറ്റ 4 പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























