ആലപ്പുഴയില്‍ വൈകല്യത്തോടെ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അസാധാരണ രൂപത്തില്‍ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശ്വാസതടസ്സവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നു മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ്.
ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഇതിനു മുന്‍പും കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവുമൂലമാണു കുഞ്ഞിന് അസാധാരണ രൂപമുണ്ടായതെന്നാണു വീട്ടുകാരുടെ പരാതി.
https://www.facebook.com/Malayalivartha