Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

വനനിയമ ഭേദഗതി തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

15 JANUARY 2025 06:11 PM IST
മലയാളി വാര്‍ത്ത

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും വനനിയമ ഭേദഗതിയുടെ ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമഭേദഗതിയുടെ കരട് പുറത്തുവന്നതിനെ തുടര്‍ന്ന് മലയോരമേഖലയില്‍നിന്നും കര്‍ഷകര്‍ക്കിടയില്‍നിന്നും അതിശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്ക സിപിഎം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വനനിയമ ഭേദഗതിയില്‍നിന്നു പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

''വനം നിയമ ഭേദഗതിയില്‍ സമൂഹത്തില്‍ ആശങ്കകള്‍ ഉണ്ട്. 1963 ലെ കേരള വനനിയമത്തിലെ ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. ഇതിന്റെ കരട് ബില്ലിന്‍ മേലായിരുന്നു ഭേദഗതി. അനധികൃതമായി വനത്തില്‍ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇപ്പോള്‍ ഭേദഗതിയില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കര്‍ഷകര്‍ക്കും മലയോരമേഖലയില്‍ വസിക്കുന്നവര്‍ക്കും എതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല.

എല്ലാ നിയമങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനില്‍പ്പിനും പുരോഗതിയ്ക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനു പര്യാപ്തമായ നിലപാട് കൈക്കൊള്ളണമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിന്റെ ജനസാന്ദ്രത നോക്കിയാല്‍ 860 ആണ്. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് ഇത്. ഈ ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതികളും കണക്കിലെടുക്കുന്നതാകണം വനനിയമങ്ങളെന്നാണ് ഇടുതപക്ഷ സര്‍ക്കാരിന്റെ നിലപാട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണം പ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്. '' - മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ജനസാന്ദ്രതയും ജീവിതരരീതിയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കണക്കിലെടുക്കുന്നതാവാണം വനനിയമങ്ങള്‍. വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനൊപ്പം വനവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയണം. വന്യജീവി ആക്രമണം തടയുന്നതില്‍ പ്രധാന തടസം കേന്ദ്രനിയമമാണ്. അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിനു പോലും പരിമിതിയുണ്ട്. പുലി നാട്ടില്‍ ഇറങ്ങിയാല്‍ ആദ്യം ആറംഗസമിതി രൂപീകരിക്കണമെന്നതാണ് നിയമം. ആറംഗസമിതി ഇരുന്നു ചര്‍ച്ച ചെയ്യുന്നതു വരെ പുലി അവിടെത്തന്നെ നില്‍ക്കുമെന്നു കരുതാന്‍ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

''നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതു കൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിടാന്‍ കാലതാമസം നേരിടുന്നത്. ക്ഷുദ്ര ജീവികളെ വെടിവച്ചു കൊല്ലാനുള്ള അനുമതിയ്ക്കായി നിരവധി തവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. കേന്ദ്രവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാഹചര്യം നോക്കി നടപടി എടുക്കണം. ഇതിന് പാര്‍ലമെന്റ് അംഗങ്ങള്‍ മുന്‍കയ്യെടുക്കണം.'' - മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (19 minutes ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (1 hour ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (1 hour ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (1 hour ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (1 hour ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (1 hour ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (2 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (2 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (2 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (2 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (2 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (2 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (3 hours ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (3 hours ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (4 hours ago)

Malayali Vartha Recommends