Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; ഈ കാലയളവില്‍ നടന്നത് റെക്കോഡ് പരിശോധനകള്‍; രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്

15 JANUARY 2025 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! പ്രോട്ടോക്കോൾ കീറി എറിഞ്ഞ് ചുട്ട മറുപടി ..! നേരിൽ കാണും

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന രാജേന്ദ്രനെതിരെ എംഎം മണി രംഗത്ത്: പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയാം...

ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം: പിന്നാലെ ദാരുണാന്ത്യം; വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി...

തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം...

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് വളര്‍ച്ചയുടെ ഒരു പ്രധാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് മൈക്രോബയോളജി ലാബ് ഉണ്ടായിരുന്നില്ല. നിലവിലെ ലാബ് സംവിധാനത്തിലൂടെയാണ് ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപുലമായ മൈക്രോബയോളജി ലാബുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മൈക്രോബയോളജി ലാബുകള്‍ സജ്ജമാക്കിയത്. എഫ്എസ്എസ്എഐയുടെ നാലര കോടി രൂപയ്ക്ക് പുറമേ സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ലാബുകള്‍ സജ്ജമാക്കിയത്.

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരളത്തിനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഒട്ടേറെ മാനദണ്ഡങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മൂന്നോ നാലോ ഇരട്ടി വര്‍ധിപ്പിക്കാന്‍ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നാലര കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആറിരട്ടിയോളം വര്‍ധന പിഴത്തുകയില്‍ ഉണ്ടായിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാന്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഈ കാലയളവില്‍ 14 ജില്ലകളിലും മൊബൈല്‍ പരിശോധനാ ലാബുകള്‍ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി എഫ്എസ്എസ്എഐ എന്‍.എ.ബി.എല്‍. ഇന്റഗ്രേഡഡ് അസസ്സ്മെന്റ് പൂര്‍ത്തിയാക്കിയ സംസ്ഥാനം കേരളമാണ്. 2021ല്‍ 75 പരാമീറ്ററുകള്‍ക്കാണ് അംഗീകാരം ലഭിച്ചതെങ്കില്‍ ഘട്ടംഘട്ടമായി ഉയര്‍ത്തി ഇപ്പോള്‍ 1468 പരാമീറ്ററുകള്‍ക്ക് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ നേടിയെടുക്കാനായി.

ഓണത്തിനും ക്രിസ്തുമസിനും മാത്രമല്ല സംസ്ഥാനത്ത് തുടര്‍ച്ചയായി പരിശോധനകള്‍ നടന്നു വരുന്നുണ്ട്. എവിടെയെങ്കിലും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ഫോട്ടോയും വീഡിയോയും നേരിട്ട് അപ് ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും സജ്ജമാക്കി. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ് എന്നിവയും നടപ്പിലാക്കി വരുന്നു. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്സാന പര്‍വീണ്‍, ചീഫ് ഗവ. അനലിസ്റ്റ് റംല കെ.എ., എഫ്എസ്എസ്എഐ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ കെ.എന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജു ദേവി പി., എന്‍ഫോഴ്സ്മെന്റ് ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...  (4 minutes ago)

ജയൻ വി.കെ.യുടെ കളിമൺ ശില്പകലാ വർക്ക് ഷോപ്പ്...  (14 minutes ago)

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി അരുൺ ഐസ്ക്രീംസ്  (19 minutes ago)

തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിര്‍ണായക കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍  (23 minutes ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! പ്രോട്ടോക്കോൾ കീറി എറിഞ്ഞ് ചുട്ട മറുപടി ..! നേരിൽ കാണും  (26 minutes ago)

ഫിറ കുവൈറ്റ് "ലോക കേരള സഭ - 2026 ചർച്ച സമ്മേളനം" സംഘടിപ്പിച്ചു...  (34 minutes ago)

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന രാജേന്ദ്രനെതിരെ എംഎം മണി രംഗത്ത്: പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയാം...  (39 minutes ago)

ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം: പിന്നാലെ ദാരുണാന്ത്യം; വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി...  (1 hour ago)

തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....  (1 hour ago)

18,000ത്തിലേറെ പ്രവാസികൾ പിടിയിൽ..കർശന പരിശോധന .. സഹായം നൽകിയതിന് 11 പേർക്കെതിരെ കേസ് മലയാളികൾ ശ്രദ്ധിക്കൂ ....  (2 hours ago)

ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...  (2 hours ago)

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...  (2 hours ago)

FIR റദ്ധാക്കി, ഡൽഹി ഹൈക്കോടതിൽ നടന്നത്..! രാഹുലിന്റെ കാഞ്ഞ ബുദ്ധി..! 28 ന് സംഭവിക്കുന്നത്..!  (3 hours ago)

അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാ  (3 hours ago)

Malayali Vartha Recommends