Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആരോഗ്യ വകുപ്പില്‍ 570 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യം

15 JANUARY 2025 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. അസിസ്റ്റന്റ് സര്‍ജന്‍ - 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് II 250, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II - 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം കാരണമാണ് ഇത്രയും തസ്തികകള്‍ ഒന്നിച്ച് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രാഥമിക തലത്തില്‍ തന്നെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലത്ത് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യുകയും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. 3 മെഡിക്കല്‍ ഓഫീസര്‍, 4 സ്റ്റാഫ് നഴ്സ്, 2 ഫാര്‍മസിസ്റ്റ്, 1 ലാബ് ടെക്നീഷ്യന്‍ എന്നിങ്ങനെയാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാകുക. ഒന്നും രണ്ടും ഘട്ടമായി സൃഷ്ടിച്ച തസ്തികള്‍ക്ക് പുറമേയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി വരുന്നത്. രാവിലെ 9 മണിമുതല്‍ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്സര്‍വേഷന്‍ റൂം, നഴ്സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 133 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends