കല്ലറയില്‍ മൃതദേഹം ഇരിക്കുന്ന നിലയില്‍... നെഞ്ച് വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയില്‍.... മൃതദേഹം ഉടന്‍ പുറത്തെടുക്കും, നടപടികള്‍ പുരോഗമിക്കുന്നു

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ 'സമാധി'യിടം തുറന്നു. വിവാദകല്ലറയ്ക്കുള്ളില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്നനിലയിലാണ് ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
നെഞ്ച് വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ്. മൃതദേഹം ഉടന്‍ പുറത്തെടുക്കും, നടപടികള്‍ പുരോഗമിക്കുന്നു.
അതേസമയം കഴിഞ്ഞദിവസം ഹൈക്കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ സമാധിയിടം തുറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പ്രദേശത്ത് പോലീസിന്റെ കനത്ത സുരക്ഷയും ഏര്പ്പെടുത്തിയിരിക്കുകയാണ്യ
നിലവില്‍ സമാധിയിടം നിലനില്‍ക്കുന്ന സ്ഥലം പോലീസ് കാവലിലാണ്. ഇവിടേക്ക് പോലീസിനും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. സമാധിയിടം മറച്ചിട്ടുമുണ്ട്. രാവിലെ ഏഴുമണിയോടെ സബ് കളക്ടര്‍ ആല്‍ഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആളുകള്‍ സ്ഥലത്ത് വരുന്നതിനും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്താല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.
ഇതിനുപിന്നാലെ പോസ്റ്റ്മോര്‍ട്ടവും നടക്കും. സമാധിയിടം പൊളിക്കുന്നതിനെതിരേ കുടുംബം നല്കിയ റിട്ട് ഹര്‍ജിയില്‍ ബുധനാഴ്ച ഹൈക്കോടതിയില്‍നിന്ന് അനുകൂല നിലപാടുണ്ടായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂര്‍ കാവുവിളാകത്ത് സിദ്ധന് ഭവനില്‍ ഗോപന് സ്വാമി എന്നു നാട്ടുകാര്‍ വിളിക്കുന്ന മണിയന് സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്.
https://www.facebook.com/Malayalivartha

























