ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് ബെംഗളൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം....

ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് ബെംഗളൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന് മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം സംഭവിച്ചത്.
മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒന്നര വര്‍ഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങള്‍: മഹഷൂഖ്, സുമിന, സഫ്ന. സംസ്കാരച്ചടങ്ങുകള്‍ നാളെ രാവിലെ ഒമ്പതിന് കാവനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha

























