ആലപ്പുഴ പാണാവള്ളിയില്‍ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

ആലപ്പുഴ പാണാവള്ളിയില്‍ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. പാണാവള്ളി സ്വദേശി എംആര്‍ രവി ആണ് മരിച്ചത്. കുഞ്ചരം ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്.
രവിയെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ ഡിസിസി എക്സിക്യട്ടീവ് അംഗമായ എംആര്‍ രവി കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റുമാണ്.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും
"
https://www.facebook.com/Malayalivartha

























