പി.വി. അൻവറിനു മുന്നിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുട്ടുമടക്കി...അഭിപ്രായങ്ങൾ കണക്കിലെടുത്താണ് വനനിയമഭേദഗതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്...

1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. 38863 ചതുരശ്ര മീറ്റര്‍ ആണ് കേരളത്തിൽ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കിൽ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം,വനം സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിൽ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാരിന്‍റെ കാലത്തു ഉണ്ടാകില്ല. നിയമ ഭേദഗതി സർക്കാർ തുടരില്ലെന്നും പിണറായി വിജയൻ പറഞ്ഞു.മനുഷ്യ വന്യജീവി സംഘര്‍ഷത്തിൽ പ്രധാന പ്രശ്നമായി തുടരുന്നത് കേന്ദ്ര നിയമമാണ്. വന്യ ജീവികളെ നേരിടുന്നതിനു കേന്ദ്രം ഏർപ്പെടുത്തിയ കർശന വ്യവസ്ഥകൾ ആണ് തടസം.
സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല.അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.മലയോര കർഷകരുടെ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന കേരള കോൺഗ്രസ് എമ്മിന്റെ മന്ത്രി റോഷി അഗസ്റ്റിൻ കൂടി ഉൾപ്പെട്ട മന്ത്രിസഭാ യോഗമാണ് വനം നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം അൻവർ ആരോപിച്ചിരുന്നു. ഇത് കേരള കോൺഗ്രസ് എമ്മിന് വലിയ പ്രഹരമായി മാറി. യഥാർത്ഥത്തിൽ നിയമഭേദഗതിയുടെ കരട് വന്നതു മുതൽ ജോസ് കെ മാണിയും നേതാക്കളും മുഖ്യമന്ത്രിയെ കണ്ട് ഇതു പേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. വന്യമ്യഗ - മനുഷ്യജീവി സംഘർഷങ്ങൾ നാൾക്കുനാൾ വർധിക്കുമ്പോൾ കർഷകരെ ബലിയാടാക്കുന്ന ഒരു തീരുമാനം ഉണ്ടാകരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി അതിന് തയ്യാറായില്ല.അതിന് അൻവറിന്റെ രാജിവരെ കാത്തിരിക്കേണ്ടി വന്നു.
മുഖ്യമന്ത്രി എന്തു തന്നെ പറഞ്ഞാലും അൻവറാണ് ഭേദഗതി നിയമം ഉപേക്ഷിക്കാനുള്ള പ്രധാന കാരണം. നിയമം ഉപേക്ഷിച്ചതിനെ ക്രൈസ്തവ സഭാ അധ്യക്ഷൻമാർ സ്വാഗതം ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യമായതിനാൽ വീണ്ടും നിയമം ജീവനോടെ കയറി വരാനുള്ള സാധ്യത തള്ളി കളയാനാവില്ല. 1961-ലെ കേരള വനനിയമം ഭേദഗതിചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കർഷകർ രംഗത്തെത്തിയിരുന്നു. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്. വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിചെയ്ത വനനിയമത്തിൽ നിർദേശിക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാകുമോയെന്ന ആശങ്കയാണ് കർഷകർ പങ്കുവെക്കുന്നത്.ഇടുക്കിയിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയിൽ താമസിക്കുന്നവരാണ്. പലർക്കും സ്ഥലത്തിന് പട്ടയമില്ല. ആകെയുള്ളത് കൈവശരേഖയാണ്.
വനാതിർത്തിയിൽനിന്നും ചെറിയ വിറക് കഷണങ്ങൾ ശേഖരിച്ചാണ് കുടിയേറ്റകാലം മുതൽ ഇവർ അടുപ്പ് കത്തിച്ചിരുന്നത്. വനാതിർത്തിയിലെ പുഴകളിൽനിന്നും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും തോട്ടിൽ കുളിക്കുന്നതും മറ്റാവശ്യങ്ങൾക്കായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതും ഇരുടെ ജീവിതരീതിയുടെ ഭാഗമാണ്. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇതെല്ലാം വലിയ കുറ്റകൃത്യങ്ങളായി മാറും. ശിക്ഷയായി തടവ് അനുഭവിക്കുകയോ വൻ പിഴ അടയ്ക്കുകയോ ചെയ്യേണ്ടതായും വരുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.വനനിയമത്തിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിനുള്ളിൽ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താൽ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ.
ഇത്തരം കാര്യങ്ങളിൽ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിപ്പിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നൽകുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലിൽ വെയ്ക്കാം. വനംവകുപ്പ് വാച്ചർമാർക്കു വരെ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥകളുമുണ്ട്.
വനനിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്ന് സി.പി.എമ്മും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. വനനിയമ ഭേദഗതിയിൽ എൽഡിഎഫിൽ കടുത്ത ഭിന്നതയാണ് ഉണ്ടായത്. കർഷകവിരുദ്ധമായ ഭേദഗതികളിലെ അതൃപ്തി മുഖ്യമന്ത്രിയെ കേരള കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ അവരുടെ മന്ത്രി റോഷി അഗസ്റ്റിൻ ഭാഗമായ മന്ത്രിസഭ എടുത്ത തീരുമാനത്തെ കേരള കോൺഗ്രസ് ചോദ്യം ചെയ്യുന്നത് കാര്യം അറിയാതെയെന്നായിരുന്നു വനംമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയോട് ആശങ്കകള്‍ പങ്കുവെച്ചെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. ശശീന്ദ്രന് നേരം വെളുത്തില്ലെന്നും ബിൽ പാസ്സാക്കിയാൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് സർക്കാറിന് മുന്നറിയിപ്പ് നൽകി. എന്നാൽ ഭേദഗതിയിൽ തൽക്കാലം മാറ്റങ്ങളൊന്നും വരുത്തേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
കുറ്റം ചെയ്യുന്നവർക്ക് പൊള്ളും എന്ന് പറഞ്ഞു കൊണ്ടാണ് കേരള കോൺഗ്രസ് നേതാക്കളെ മന്ത്രി തള്ളിയത്. എൽഡിഎഫിനും സർക്കാറിനും മുന്നിലെ പുതിയ പ്രതിസന്ധിയായിരുന്നു വനനിയമ ഭേദഗതി. പ്രതിപക്ഷത്തിന്‍റെയും ക്രൈസ്തവ സഭകളുടേയും കടുത്ത എതിർപ്പിനിടെ കേരള കോൺഗ്രസ്സും പരസ്യമായി വിമർശിച്ചതാണ് പ്രശ്നം. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാടിനുള്ളിൽ ആക്രമിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം, ജെണ്ട പൊളിച്ചാൽ അറസ്റ്റ് തുടങ്ങിയ വ്യവസ്ഥകൾ കർഷകർക്കെതിരെ ദുരുപയോഗം ചെയുമെന്നാണ് പ്രധാന പരാതി. വാറണ്ടില്ലാത്ത അറസ്റ്റ് ഇടക്കമുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ബില്ല് പൂര്‍ണമായും കാര്‍ഷക വിരുദ്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. ഗൗരവത്തോടെ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
1961 ലെ വനനിയമത്തിൽ ഭേദഗതിക്ക് തീരുമാനിച്ചത് ഒന്നരമാസം മുമ്പ് ചേർന്ന മന്ത്രിസഭാ യോഗമാണ്. അതിന് പിന്നാലെ നിയമ-റവന്യു-വനം മന്ത്രിമാർ വീണ്ടും യോഗം ചേർന്നാണ് കരട് അംഗീകരിച്ചതെന്ന് വനംവകുപ്പ്. ഒരുഘട്ടത്തിലും കേരള കോൺഗ്രസ് മന്ത്രി റോഷി പരാതി ഉന്നയിക്കാതിരിക്കെ ഇപ്പോഴത്തെ പ്രതിഷേധത്തെയാണ് വനമന്ത്രി ചോദ്യം ചെയ്യുന്നത്. കൂടുതൽ സഭാ നേതാക്കൾ വിമർശനം കടുപ്പിക്കുന്നത് മലയോരമേഖലയിൽ സർക്കാരിനെതിരായ ജനവികാരത്തിന് കാരണമാകുന്നു, മതമേലധ്യക്ഷന്മാർ പക്വതയോടെ പെരുമാറണമെന്ന പറഞ്ഞ ശശീന്ദ്രന് താമരശ്ശേരി ബിഷപ്പ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.നിലവിലെ നിയമത്തിൽ തന്നെ വാറണ്ടില്ലാതെ വാച്ചർമാർക്ക് അറസ്റ്റ് ചെയ്യാം എന്നിരിക്കെ ഇനി അത് ഉയർന്ന ഉദ്യോഗസ്ഥരാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിലേക്ക് മാറ്റുന്നത് ദുരപയോഗം തടയില്ലേ എന്നാണ് വനംവകുപ്പ് ചോദ്യം. ജെണ്ട പൊളിക്കുന്നത് കർഷകരല്ലല്ലോ കയ്യേറ്റക്കാരല്ലേ എന്നും ചോദിക്കുനനു. നവംബർ ഒന്നിന് കരട് വിജ്ഞാപനമിറക്കിയ 1961ലെ കേരള വന നിയമ ഭേദഗതി ബിൽ നിയമ സഭ അംഗീകരിച്ചാൽ വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് കർഷ സംഘടനകൾ പറഞ്ഞു.. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നിയമ ഭേദഗതി കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതും വനംവകുപ്പിന്റെ കരിനിയമത്തിന് ഏറ്റവും കൂടുതൽ ബലിയാടാകേണ്ടി വരുന്നതും ഇടുക്കിയിലെ കുടിയേറ്റ കർഷകരായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകം. അവിടെ അദ്ദേഹത്തിനും ഇതിൽ ബുദ്ധിമുട്ടുണ്ടാകും.ജയിക്കുന്ന കാര്യം തന്നെ പ്രതിസന്ധിയിലാവും.എന്നിട്ടും റോഷിയെ ഇല്ലാതാക്കി ശശീന്ദ്രനെ രക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. റോഷിക്ക് മന്ത്രിസഭയിൽ കമാന്ന് മിണ്ടാനുള്ള ശേഷിയില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ബിൽ നിയമമാക്കാനുള്ള തയാറെടുപ്പിലായിരുന്നു വനംവകുപ്പ്. ഇടുക്കിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയിൽ താമസിക്കുന്നവരും വനം വകുപ്പുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുമാണ്. പലർക്കും പട്ടയവുമില്ല. ആകെയുള്ളത് കൈവശരേഖയാണ്. വനാതിർത്തിയിലെ പുഴകളിൽനിന്ന് മീൻ പിടിച്ചും വനമേഖലയിലൂടെ സഞ്ചരിച്ചുമാണ് ഇവിടത്തുകാരുടെ ജീവിതരീതി. പുതിയ നിയമം വരുന്നതോടെ ഇതെല്ലാം കുറ്റകൃത്യത്തിന്റെ ഭാഗമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനും കുടിയേറ്റ കർഷകരെ വേട്ടയാടാനും നിയമം ഉപയോഗിക്കുണെന്നും കർഷകർ പറയുന്നു. ഇതിനിടയിലാണ് അൻവർ വനനിയമ ഭേദഗതി ഏറ്റെടുത്തത്. അതോടെ പിണറായി പ്രതിസന്ധിയിലായി. നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമണം അൻവറിന്റെ മൈലേജ് വർധിപ്പിച്ചു. ഇതെല്ലാം പിണറായിയെ ഞ്ഞെട്ടിച്ചു.പുറമേ അൻവറിനെ കുറിച്ച് പറഞ്ഞ് മുഖ്യമന്ത്രി പൊട്ടിച്ചിരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉള്ള് പൊള്ളുകയായിരുന്നു. ഇതിനിടയിൽ എം എൽ എ സ്ഥാനം കൂടി രാജിവച്ചതോടെ സംഭവിക്കാൻ പോകുന്ന അപകടം പിണറായി മനസിലാക്കി. ക്രൈസ്തവ നേതാക്കൾ അൻവറിനെ സ്വാഗതം ചെയ്തതോടെ പിണറായി ബുദ്ധിമുട്ടിലായി. ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം പിണറായി തോൽക്കുന്നത്. അതും പി.വി. അൻവർ എന്ന ഒറ്റയാനുമായി.
https://www.facebook.com/Malayalivartha

























