ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി....

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി.... ഗോവയില്‍ കഴിഞ്ഞതവണ നടന്ന ദേശീയ ഗെയിംസില്‍ കേരളം മെഡല്‍ കൊയ്ത ഇനമായിരുന്നു കളരിപ്പയറ്റ്. ഇത്തവണ പി ടി ഉഷ നയിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ഇതിനെ പ്രദര്‍ശന ഇനമാക്കി മാറ്റുകയായിരുന്നു.
തീരുമാനത്തിനെതിരെ ഹരിയാന താരം ഹര്‍ഷിത യാദവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കളരിപ്പയറ്റ് മത്സര ഇനമാക്കിയതോടെ കേരളത്തിന് പ്രതീക്ഷയായി. ഗോവയില്‍ 19 സ്വര്‍ണം ഉള്‍പ്പെടെ 22 മെഡലുകളായിരുന്നു കേരളത്തിന്.
കളരിപ്പയറ്റിനെ ഒഴിവാക്കാനായി ഐഒഎ നിരത്തിയ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. എന്തിനാണ് ഈയിനത്തെ മാറ്റിനിര്‍ത്തുന്നതെന്ന് ചോദിച്ചു. സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്നായിരുന്നു അസോസിയേഷന്റെ മറുപടി. ഈ വാദം കോടതി തള്ളി. പ്രദര്ശനയിനമായി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അധികമായി സാമ്പത്തിക ചെലവുണ്ടാകുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
"
https://www.facebook.com/Malayalivartha

























