ബോബിയുടെ വെള്ള വസ്ത്രവും കറുത്ത തലേക്കെട്ടും വേഷത്തിന് പിന്നില്‍...

ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ജയിലിലായ ബോബി മോചിതനായത് കഴിഞ്ഞ ദിവസമാണ്. ലൈംഗിക അധിക്ഷേപത്തിനും ജയില്‍ വാസത്തിനും മുമ്പുതന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ ബോബി നിറഞ്ഞുനിന്നിരുന്നു. വേഷത്തിന്റെയും രൂപത്തിന്റെയും കാര്യത്തിലായിരുന്നു ഇത്.
ഇറക്കം കുറഞ്ഞ വെള്ളമുണ്ടും, പ്രത്യേക രീതിയിലുള്ള മേല്വസ്ത്രവുമിട്ടാണ് വര്‍ഷങ്ങളായി ബോബി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കൂട്ടത്തില്‍ ബോച്ചെ എന്നെഴുതിയ കറുത്ത തലേക്കെട്ടും, നീട്ടിവളര്‍ത്തി ചീകിയൊതുക്കാത്ത മുടിയും കൂളിംഗ് ഗ്ലാസുമാകുമ്പോള് ബോബി ശരിക്കും ബോച്ചെ ആയി മാറും. കോടീശ്വരനും നിരവധി ജുവലറികളുടെ ഉടമസ്ഥനുമാണെങ്കിലും ആഭരണങ്ങളോ വിലകൂടിയ വാച്ചുകളോ അദ്ദേഹം ധരിച്ച് കണ്ടിട്ടില്ല. വേഷങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് ബോബി തന്നെയായിരുന്നു.
ക്രിസ്ത്യന്‍ സ്ത്രീകളുടെ ചട്ടയും മുണ്ടിനോടും സാദൃശ്യമുള്ള വേഷം ബോബി ധരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആത്മീയ ചിന്തകളെ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെളളവസ്ത്രം ധരിക്കുന്നതെന്നാണ് ബോബി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ ആത്മീയ ആദര്‍ശങ്ങളില്‍ നിന്നുളള പ്രചോദനവും ഇത്തരം വേഷം ധരിക്കാന്‍ പ്രചോദനം ലഭിച്ചിരുന്നുവെന്നും ബാേബി പറഞ്ഞിട്ടുണ്ട്.
ആള്‍ക്കൂട്ടത്തില്‍ അദ്ദേഹത്തെ എളുപ്പത്തില്‍ തിരിച്ചറിയാനും വെള്ളവേഷത്തിനും തലേക്കെട്ടിനുമായി. അതോടെ അത് തുടര്‍ന്നു. ജയില്‍വാസ സമയത്ത് നിരവധി ട്രോളുകള്‍ക്കും ഈ വേഷവിധാനം വഴിവച്ചു. ബോച്ചെയ്ക്ക് ജയില്‍ യൂണിഫോമിന്റെ ആവശ്യം ഇല്ലെന്നും തടവുപുള്ളിയുടെ നമ്പര്‍ എഴുതാന്‍ ഒരു മാര്‍ക്കര്‍ മാത്രം നല്കിയാല് മതിയെന്നുമായിരുന്നു ഏറെ വൈറലായ ട്രോള്‍.
https://www.facebook.com/Malayalivartha

























