പറവൂര്‍ ചേന്ദമംഗലത്ത് ഇരുമ്പു വടിയുമായി എത്തി വീട്ടില്‍ കയറി വീട്ടിലെ നാല് പേരെ ആക്രമിച്ചു.... മൂന്നു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ , പ്രതി ഋതുവിനെ കൂടുതൽ ചോദ്യം ചെയ്യും

പറവൂര്‍ ചേന്ദമംഗലത്ത് ഇരുമ്പു വടിയുമായി എത്തി വീട്ടില്‍ കയറി വീട്ടിലെ നാല് പേരെ ആക്രമിച്ചു.... മൂന്നു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.
പ്രതി റിതു ജയന് ഇയാള്‍ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആളാണെന്നും നാട്ടുകാര്‍ . റിതു കഞ്ചാവിനും മറ്റു ലഹരികള്‍ക്കും അടിമയാണ്. കഞ്ചാവ് വില്‍പ്പനയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളാണ്. കഞ്ചാവ് ലഹരിയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്.
പൊലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയാണ് പതിവെന്നും അയല്‍വാസികള്‍ .ഇരുമ്പു വടിയുമായി എത്തി വീട്ടില്‍ കയറി വീട്ടിലെ നാല് പേരെയാണ് ആക്രമിച്ചത്. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. വേണു, ഭാര്യ ഉഷ, വിനീഷ എന്നിവരാണ് മരിച്ചത്. ജിതിന് ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ഈ സമയത്ത് രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കു പരുക്കുകളില്ല.
നേരത്തെ വേണുവും റിതു ജയനുമായി തര്‍ക്കമുണ്ടായിരുന്നു. ഇയാള്‍ ഇവരുടെ വീട്ടില്‍ നേരത്തെയെത്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ പേരില്‍ തൃശൂരും എറണാകുളത്തും മൂന്ന് കേസുകളുണ്ടായിരുന്നുവെന്നു പൊലീസ് . രണ്ട് തവണ റിമാന്‍ഡിലുമായിട്ടുണ്ട്. പ്രതി ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ട് തവണ റിമാന്‍ഡിലുമായിരുന്നു. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
" f
https://www.facebook.com/Malayalivartha

























