ആസ്ട്രേലിയന്‍ വിസാ തട്ടിപ്പ് : പ്രതി സിനോബിന് ജാമ്യമില്ല

ആസ്ട്രേലിയന്‍ വിസാ തട്ടിപ്പ് കേസില്‍ പ്രതി ഇരിങ്ങാലക്കുട സ്വദേശി സിനോബിന് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സാ കാതറിന് ജോര്‍ജാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. തൃശൂര്‍ ഇരിങ്ങാലക്കുട കടുപ്പിശ്ശേരി ആവിട്ടത്തൂര് ചോലിപറമ്പില് വീട്ടില്‍ സിനോബ് (36) ജനുവരി 11 നാണ് അറസ്റ്റിലായത്.
ഉള്ളൂരില്‍ ബ്ലൂ മിസ്റ്റി കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു പ്രതി. കഴക്കൂട്ടം മേനംകുളം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. ആസ്ട്രേലിയയില്‍ ജോബ് വിസ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 12,17,000 രൂപ യുവാവില്‍ നിന്നും പ്രതി തട്ടിയെടുത്തെന്നാണ് കേസ്.
പ്രതിയെ സിറ്റി മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ബ്ലൂ മിസ്റ്റി കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി തായ്ലാന്റ് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. 2024 അഗസ്റ്റ് 8 ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























