പ്രമുഖ നിയമജ്ഞന് പ്രൊഫ. കെ.എന്‍ ചന്ദ്രശേഖരന് പിള്ള അന്തരിച്ചു, 81 വയസായിരുന്നു....

പ്രമുഖ നിയമജ്ഞന് പ്രൊഫ. കെ.എന്‍ ചന്ദ്രശേഖരന് പിള്ള അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) മുന്‍ നിയമ ഫാക്കല്‍റ്റി ഡീനും സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറുമായിരുന്നു.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട്, ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി എന്നിവയുടെ മുന്‍ ഡയറക്ടറുമായിരുന്നു പ്രൊഫ. പിള്ള. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുള്ള നിയമപണ്ഡിതനായ പിള്ള കുസാറ്റ് സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിന്റെ ആദ്യ ഡയറക്ടറായിരുന്നു.
"
https://www.facebook.com/Malayalivartha

























