കണ്ണീര്‍ക്കാഴ്ചയായി... വൈക്കത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... വൈക്കത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു...
ഒരാളെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .
രാത്രി 10.30 ഓടെ തലയാഴം തോട്ടകം ജംഗ്ഷന് സമീപമാണ് അപകടം. കുടവെച്ചൂര്‍ പ്രീത ഭവനില്‍ നിതീഷ് (35), ചേര്‍ത്തല പൂച്ചാക്കല്‍ ചാവത്തറ വീട്ടില്‍ അക്ഷയ് (19) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ തോട്ടകം ഇല്ലിത്തറ വീട്ടില്‍ ആദിലാല് (27) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വൈക്കത്ത് നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാറും വെച്ചൂരില്‍ നിന്നും വൈക്കം ഭാഗത്തേക്ക് വന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























