നിങ്ങളെ ഇവിടെ ജോലിക്ക് നിയമിച്ചിരിക്കുന്നത്, വൃത്തിയാക്കാന്‍ വേണ്ടി മാത്രമാണ്; വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ആ ജോലി ചെയ്യാന്‍ യോഗ്യരല്ല; കെഎസ്ആര്‍ടിസിയിലെ സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗണേശ് കുമാര്‍

കെഎസ്ആര്‍ടിസിയിലെ സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേശ് കുമാര്‍. നിങ്ങളെ ഇവിടെ ജോലിക്ക് നിയമിച്ചിരിക്കുന്നത്, വൃത്തിയാക്കാന്‍ വേണ്ടി മാത്രമാണ്. വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ആ ജോലി ചെയ്യാന്‍ യോഗ്യരല്ല. പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ള ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് മന്ത്രി ഗണേശ് കുമാര്‍ പറഞ്ഞു.
നിങ്ങള്‍ക്ക് പകരം പുതിയ ആളെ നിയമിക്കുമെന്നും ഇത് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ പ്രകൃതി' വാട്സാപ്പ് കൂട്ടായ്മയുമായി ചേര്‍ന്ന് ബസ് ടെര്‍മിനലില്‍ നടപ്പിലാക്കുന്ന ഗാര്ഡന് പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബസ് സ്റ്റേഷനില്‍ എത്തിയ മന്ത്രി പരിസരത്ത് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയത്. 'സിഎല്‍ആര്‍ ജീവനക്കാരോട് ആദ്യത്തെ അഭ്യര്‍ത്ഥന. നിങ്ങളെ പരിശീലിപ്പിച്ചു. പരിശീലിപ്പിച്ചിട്ടും ഞാന്‍ നന്നാവില്ല എന്നുള്ള ഒരാളെയും സര്‍വീസില്‍ വച്ചിരിക്കില്ല. മാറ്റി വേറെ ആളെ വയ്ക്കും. ആ മാറ്റി വേറെ ആളെ വയ്ക്കാനുള്ള നിര്‍ദ്ദേശം ഇന്നോ നാളയോ നിങ്ങള്‍ക്ക് കിട്ടും. സിഎല്‍ആര്‍ ജീവനക്കാര്‍ ഇക്കാര്യം മനസിലാക്കണം. വൃത്തിയായി സൂക്ഷിക്കുക എന്ന് മാത്രമാണ് നിങ്ങളുടെ ജോലി.
ഡ്രൈവര്‍മാര്‍ വണ്ടി ഓടിച്ചോളും സ്റ്റേഷന് മാസ്റ്റര്‍ വണ്ട് ഓപ്പറേറ്റ് ചെയ്തോളും. നിങ്ങളെ ഇവിടെ ജോലിക്ക് നിയമിച്ചിരിക്കുന്നത്, വൃത്തിയാക്കാന്‍ വേണ്ടി മാത്രമാണ്. വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ആ ജോലി ചെയ്യാന്‍ യോഗ്യരല്ല. മാറ്റും. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങില്ല. അങ്ങനെയുള്ളവരെ പിരിച്ചുവിടും. ആരെക്കൊണ്ടും ശുപാര്‍ശ ചെയ്തിട്ടും കാര്യമില്ല. നടക്കുകയില്ല'- ഗണേശ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























