വിവാഹഘോഷത്തിനിടെ കാറിന്റെ ഡോറിലിരുന്ന് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും റീല്‍സ്

കാറില്‍ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെയാണ് സംഭവം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീല്‍സ് ചിത്രീകരിച്ചത്.
മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കള്‍ യാത്ര ചെയ്തു. ഇതിനിടെ പിന്നില്‍ നിന്നും വരികയായിരുന്ന വാഹനങ്ങള്‍ക്ക് വഴി നല്കിയുമില്ല. ആഡംബര കാറുകള്‍ ഉപയോഗിച്ച് റോഡിലൂടെ അഭ്യാസം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























