കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്.
അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളില്‍ പറഞ്ഞയച്ചപ്പോള്‍ യുവതി വീട്ടില്‍ ഉണ്ടായിരുന്നു. കഠിനംകുളം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് തേടുന്നുണ്ട്. ഈ യുവാവ് രണ്ടു ദിവസം മുന്‍പ് ഇവിടെ എത്തിയിരുന്നെന്നു പൊലീസിന് വിവരം. മതില് ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.
ക്ഷേത്ര കമ്മിറ്റി താമസിക്കാന്‍ എടുത്തു നല്കിയ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവുമായി താമസിച്ചു വരികയായിരുന്നു. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആണ് ആതിര.
https://www.facebook.com/Malayalivartha

























