സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലയാളി അറസ്റ്റില്‍

സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ സിറ്റി പോലീസ്. കണ്ണൂര്‍ സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആര്.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
സിനിമയില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൌണ്ടില്‍ എത്തിയതോടെ ഇയാള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
യുവതി നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും ചെക്ക് ബുക്കുകളും ഇയാളില്‍ നിന്ന് കണ്ടെത്തിയതായും കോയമ്പത്തൂര്‍ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























