Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

റഷ്യയ്ക്ക് മുന്നറിയിപ്പ്... അധികാരം ഏറ്റെടുത്ത ഉടനെ നിര്‍ണായക തീരുമാനവുമായി ട്രംപ്; യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇല്ലെങ്കില്‍ കടുത്ത നടപടി

23 JANUARY 2025 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്

അധികാരം ഏറ്റെടുത്ത ഉടനെ നിര്‍ണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അധിക നികുതി, തീരുവ തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ ഏര്‍പ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്.

യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഉടനടി കരാറില്‍ ഏര്‍പ്പെടുണം, അല്ലെങ്കില്‍ യുഎസിനും മറ്റു രാജ്യങ്ങള്‍ക്കും റഷ്യ വില്‍ക്കുന്ന എല്ലാത്തിനും ഉയര്‍ന്ന നികുതിയും തീരുവയും ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണു ട്രംപിന്റെ ഭീഷണി.

''ഈ യുദ്ധം അവസാനിക്കട്ടെ. നമുക്കിത് എളുപ്പത്തില്‍ ചെയ്യാം, അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ വഴിയിലൂടെ ചെയ്യാം. എളുപ്പവഴിയാണ് എപ്പഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്''ട്രംപ് കുറിച്ചു. താന്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നായിരുന്നു ട്രംപിന്റെ വാദം. ''റഷ്യ യുക്രെയ്ന്‍ ജനത മരിക്കുകയാണ്. അവര്‍ മരിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഞാന്‍ അത് ചെയ്യിക്കും'' 2023 മേയ് മാസത്തില്‍ ട്രംപ് പറഞ്ഞതിങ്ങനെ. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്.

അതേസമയം ട്രംപിന്റെ വരവ് പ്രതീക്ഷയോടെ കണ്ട ഇന്ത്യക്കാരും ഞെട്ടിയിരിക്കുകയാണ്. അമേരിക്കയില്‍ നിയമാനുസൃത രേഖകളില്ലാത്ത 18,000 ത്തോളം ഇന്ത്യക്കാര്‍ നാടുകടത്തല്‍ ഭീഷണിയില്‍. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) കണക്കുകള്‍ പ്രകാരം, അന്തിമ നീക്കം ചെയ്യല്‍ ഉത്തരവുകള്‍ ലഭിച്ച 1.445 ദശലക്ഷം വ്യക്തികളില്‍ 17,940 പേര്‍ ഇന്ത്യക്കാര്‍ ആണ്.

ട്രംപിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്ന ലോക രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലാണ്. എന്നാല്‍ ട്രംപിന്റെ നയങ്ങളുടെ പേരില്‍ പ്രത്യേകിച്ച് നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികളില്‍ ഇന്ത്യക്കാര്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഏകദേശം 18,000 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ നാടുകടത്തല്‍ നേരിടേണ്ടിവരുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രേഖകളില്ലാത്ത വ്യക്തികളെ കണ്ടെത്തുന്നതിലെ വെല്ലുവിളികള്‍ കാരണം യഥാര്‍ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാരില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്താണ്. ഏകദേശം 725,000 പേര്‍ നിയമാനുസൃതമല്ലാതെയാണ് ജീവിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.

യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ നിന്നുള്ള ഡാറ്റ നിയമവിരുദ്ധമായ പ്രവേശിക്കുന്ന പ്രവണത കൂടി വരുന്നതായും ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് യാത്രാ സമയും കുറഞ്ഞ വടക്കന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്ന മൊത്തം കുടിയേറ്റക്കാരില്‍ നാലിലൊന്നും ഇന്ത്യക്കാര്‍ ആണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവേശന കവാടത്തില്‍ പിടിക്കപ്പെട്ട നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ കൂട്ടമായി ഇന്ത്യക്കാര്‍ മാറിയിട്ടുണ്ട്.

നിയമവിരുദ്ധ കുടിയേറ്റത്തിലെ സഹകരണം വിദ്യാര്‍ത്ഥി വീസകള്‍, വിദഗ്ധ തൊഴിലാളികള്‍ക്കുള്ള എച്ച്-1ബി പ്രോഗ്രാം തുടങ്ങിയ നിര്‍ണായക നിയമപരമായ മൈഗ്രേഷന്‍ ചാനലുകളെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജോലിക്കും വിദ്യാഭ്യാസത്തിനുമായി എല്ലാ വര്‍ഷവും യുഎസിലേക്ക് കുടിയേറുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇവ അത്യാവശ്യമാണ്. നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിലൂടെ, നിയമപരമായ കുടിയേറ്റത്തിനുള്ള ഈ പ്രധാന വഴികള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

സ്വന്തം രാജ്യത്തേക്ക് പണം തിരിച്ചയക്കുന്നതില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആഗോള തലത്തില്‍ മുന്‍നിരയിലാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇതില്‍ നിന്ന് വളരെയധികം പ്രയോജനവുമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ 'ബ്രെയിന്‍ ഡ്രെയിന്‍' എന്ന പ്രയോഗത്തെ 'ബ്രെയിന്‍ ഗെയിന്‍' എന്നതിലേക്ക് മാറ്റി. സൗദി അറേബ്യ, തായ്വാന്‍, ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായി മോദി സര്‍ക്കാര്‍ കുടിയേറ്റ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗാര്‍ഹിക തൊഴില്‍ മേഖലയിലെ വിടവ് പരിഹരിക്കുന്നതിനായി. എന്നിരുന്നാലും, നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ അമേരിക്കയുമായുള്ള ഇന്ത്യയുടെ സഹകരണം ഈ രാജ്യാന്തര തൊഴില്‍ കരാറുകളെ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (3 minutes ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (7 minutes ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (8 minutes ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (12 minutes ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (16 minutes ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (32 minutes ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (52 minutes ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (57 minutes ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (1 hour ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (8 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (10 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (10 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (10 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (10 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (11 hours ago)

Malayali Vartha Recommends