Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടും പ്രതിരോധിക്കാതെ മുഖ്യമന്ത്രി

23 JANUARY 2025 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്

പി.പി ഇ കിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും മുന്‍മന്ത്രി കെ.കെ ഷൈലജയെ ബലി കൊടുക്കും. അഴിമതിക്ക് ഉത്തരവാദി ഷൈലജ മാത്രമാണെന്ന തരത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. പാലക്കാട് ബ്രുവറി വിഷയത്തില്‍ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കോവിഡ് അഴിമതിക്ക് കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു.

കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി അതിനെ പ്രതിരോധിച്ചിട്ടില്ല. കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് നല്‍കാമെന്നേറ്റ് അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി ആരോഗ്യവകുപ്പിന് നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടു.വിപണി വിലയേക്കാള്‍ മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത് ക്ഷാമം കാരണമെന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ നിലപാട്. സാന്‍ഫാര്‍മ കമ്പനിയില്‍ നിന്ന് കിറ്റ് ഒന്നിന് 1550രൂപയ്ക്ക് വാങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ ഈ ഉത്തരവിറക്കുന്നതിന് മുന്‍പ് തന്നെ അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 കിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഈ കത്ത് പുറത്ത് വിട്ടാണ് പ്രതിപക്ഷം സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ശക്തമാക്കുന്നത്.ദുരിതകാലത്ത് തീവെട്ടിക്കൊള്ള നടത്തിയത് ധനമ്ന്ത്രി അടക്കമുള്ള പര്‍ച്ചേസ് കമ്മിറ്റി ആണെന്നും ശൈലജയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി,ധനമന്ത്രി തോമസ് ഐസക്,ആരോഗ്യമന്ത്രി കെ.കെ ഷൈലജ എന്നിവരാണ് 1550 രൂപക്ക് കിറ്റ് വാങ്ങാനുള്ള ഫയല്‍ കണ്ടിരിക്കുന്നത്. മെകണ്ടെത്തല്‍.ഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തീരുമാനത്തിനാണ് ഇവര്‍ അംഗീകാരം നല്‍കിയത്. മൂന്ന് കമ്പനികള്‍ 500 രൂപ നിരക്കിലാണ് പി.പി. ഇ കിറ്റ് നല്‍കാമെന്ന് പറഞ്ഞത്. അതായത് വിപണി വിലയാണ് ഇതെന്ന് കാണാം. എന്നിട്ടും 1550 രൂപക്ക് കിറ്റ് വാങ്ങിയെന്ന് പറഞാല്‍ അത് അഴിമതിയാണ്. ഇതാണ് സി.എ. ജി.യുടെയും . പി.പി.ഇ. കിറ്റുകള്‍ അമിതവിലയ്ക്ക് വാങ്ങുന്നത് എന്തിനാണെന്ന് ധനമന്ത്രി പോലും ഫയലില്‍ സംശയം ഉന്നയിച്ചിരുന്നില്ല. ഇതിനര്‍ത്ഥം അഴിമതിയുടെ കരങ്ങളില്‍ എല്ലാവര്‍ക്കും ബന്ധം ഉണ്ടെന്നാണ്. എന്നാല്‍ ആരോഗ്യവകുപ്പ് മന്ത്രി അയച്ച ഫയലില്‍ തങ്ങള്‍ ഒപ്പിട്ടെന്ന് മാത്രമാണ് മുഖ്യമന്ത്രിയും അന്നത്തെ ധനമന്ത്രിയും ഇപ്പോള്‍ പറയുന്നത്. ലോകായുക്തയില്‍ നിലവിലുള്ള കേസില്‍ കെ.കെ. ഷൈലജയാണ് ഒന്നാം പ്രതി. അന്ന് പ്രതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കോവിഡ് മഹാമാരിക്കാലത്തെ പി.പി.ഇ കിറ്റു ഇടപാടില്‍ 10.23 കോടിയുടെ കൊള്ള നടത്തിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യവകുപ്പില്‍ നടന്ന അഴിമതി വെളിപ്പെടുത്തിയത്. കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളെ സജ്ജീകരിക്കുന്നതിന് പി.പി.ഇ കിറ്റുകളും, എന്‍ 95 മാസ്‌കുകളും, മറ്റ് സമാന സാമഗ്രികളും ഉപകരണങ്ങളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക അനുമതി നല്‍കി. അടിയന്തിര ആവശ്യങ്ങളുടെയും ലഭ്യതക്കുറവിന്റെയും പശ്ചാത്തലത്തില്‍, ടെന്‍ഡര്‍/ക്വട്ടേഷന്‍ ഔപചാരികതകളില്‍ നിന്നും ഇളവും അനുവദിച്ചു.

അവശ്യസാധനങ്ങളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തുന്നതിനായി സര്‍ക്കാര്‍ പി.പി.ഇ കിറ്റുകളുടെ യൂനിറ്റ് നിരക്ക് 545 രൂപയായി നിശ്ചയിച്ചിരുന്നു. കെ.എം.എസ്.സി.എല്ലിന്റെ വാണിജ്യ വിഭാഗമായ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി (കെ.സി.പി) വഴി വാങ്ങലുകള്‍ നടത്താനും അനുമതി നല്കിയിരുന്നു. സാഹചര്യത്തിന്റെ ആവശ്യകതയും നിര്‍ണായകതയും അടിസ്ഥാനമാക്കി കോവിഡ് മാനേജ്മെന്റിനായി പര്‍ച്ചേസ് ഓര്‍ഡറുകള്‍ നല്‍കാനും സംസ്ഥാന തല ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ തീരുമാനങ്ങളെടുത്തിരുന്നു.

കെ.എം.എസ്.സി.എല്‍-കാരുണ്യ ഡിവിഷനിലേക്കുള്ള മൂന്ന് സ്ഥിരം വിതരണക്കാര്‍ ഉള്‍പ്പെടുന്ന നാല് സ്ഥാപനങ്ങള്‍ 2020 മാര്‍ച്ചില്‍ സര്‍ക്കാര്‍ അംഗീകൃത നിരക്കുകള്‍ക്കുള്ളിലോ അതിലും അല്പം അധികമോ ആയ നിരക്കുകളില്‍ പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാധാരണ വിതരണക്കാരില്‍ നിന്നും പ്രാദേശിക വിപണികളില്‍ നിന്നും കുറഞ്ഞ വിലയില്‍ ഓഫറുകള്‍ ലഭ്യമായിരുന്നുവെങ്കിലും, 2020 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍, മുന്‍പ് വാങ്ങിയിരുന്ന യൂനിറ്റ് നിരക്കിനേക്കാള്‍ 300 ശതമാനം വരെയോ അതിലും ഉയര്‍ന്നതോ ആയ നിരക്കില്‍ അഞ്ച് സ്ഥാപനങ്ങളില്‍ നിന്നും കൂടി കിറ്റുകളുടെ വാങ്ങി.

ഇതിന്റെ ഫലമായി ഈ കാലയളവില്‍ സംഭരിച്ച പി.പി.ഇ കിറ്റുകളിന്മേല്‍ 10.23 കോടിയുടെ അധികച്ചെലവുണ്ടായെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച യൂനിറ്റ് നിരക്കിന്( 545) അടുത്തു നില്‍ക്കുന്ന 550- ന് പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അനിത ടെക്‌സ്‌കോട്ട് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരുന്നവെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ സ്ഥാപനത്തില്‍ നിന്ന് 25,000 പി.പി.ഇ കിറ്റുകള്‍ വാങ്ങാമെന്ന് കെ.എം.എസ്.സി.എല്‍ വാഗ്ദാനം ചെയ്‌തെങ്കിലും, 10,000 എണ്ണം വിതരണം ചെയ്യുന്നതിന് മാത്രമേ പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഇഷ്യൂ ചെയ്തുതുള്ളു.

അതേസമയം യൂനിറ്റിന് 800 മുതല്‍ 1,550 വരെ വില ക്വോട്ട് ചെയ്തവര്‍ക്ക് ഓര്‍ഡര്‍ അളവ് 15,000 മുതല്‍ രണ്ട് ലക്ഷം വരെ നല്‍കി. സപ്ലൈ ഓര്‍ഡര്‍ ഇഷ്യൂ ചെയ്ത് 18 ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത അളവിന്റെ 50 ശതമാനം സപ്ലൈ ലഭിച്ചെങ്കിലും ഓര്‍ഡര്‍ ചെയ്ത അളവിന്മേലുള്ള വിതരണം കുറവാണെന്ന കാരണം പറഞ്ഞ് 2020 ഏപ്രില്‍ 15ന് സപ്ലൈ ഓര്‍ഡര്‍ റദ്ദാക്കി.

എന്നാല്‍, വിതരണ കാലയളവ് നിഷ്‌കര്‍ഷിക്കുന്ന ഒരു വ്യവസ്ഥയും എല്‍.ഒ.ഐയില്‍ കെ.എം.എസ്.സി.എല്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഓര്‍ഡര്‍ ചെയ്ത പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് കെ.എം.എസ്.സി.എല്‍ സമയപരിധി നിശ്ചയിച്ചിരുന്നതായി സൂചിപ്പിക്കുന്ന രേഖകളൊന്നും തന്നെ ലഭ്യമല്ലെന്നും പരിശോധനയില്‍ വ്യക്തമായി.

യൂനിറ്റ് വില ഗണ്യമായി ഉയര്‍ത്തിയ വിതരണക്കാര്‍ 23-33 ദിവസങ്ങള്‍ക്ക് ശേഷം വിതരണം നടത്തിയിട്ടും ഓര്‍ഡറുകള്‍ റദ്ദാക്കാതെ സ്വീകരിക്കുകയും ചെയ്തു. അതിനാല്‍, മറ്റ് വെണ്ടര്‍മാരില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇനം വാങ്ങുന്നതിനായി കുറഞ്ഞ നിരക്കില്‍ പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തെ കെ.എം.എസ്.സി.എല്‍ ഒഴിവാക്കിയെന്ന് വ്യക്തം.

അടിയന്തിരസാഹചര്യത്തിലാണ് ഈ സമ്പാദനം നടത്തിയതെങ്കിലും, സര്‍ക്കാരിന് ലാഭകരമായിരുന്ന പര്‍ച്ചേസ് ഓര്‍ഡറുകള്‍ റദ്ദു ചെയ്തത് ന്യായീകരിക്കത്തക്കതല്ല. അങ്ങനെ വിപണിയില്‍ പുതിയതായി വന്ന വിതരണക്കാരില്‍ നിന്നും ഗണ്യമായ ഉയര്‍ന്ന നിരക്കില്‍ വാങ്ങലുകള്‍ നടത്തിയത് 10.23 കോടിയുടെ അധികച്ചെലവില്‍ കലാശിച്ചു.

കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയര്‍ന്ന തുക നല്‍കി വാങ്ങേണ്ടി വന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവര്‍ത്തിച്ചു.. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശൈലജ. പിപിഇ കിറ്റിന് വില വര്‍ധിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന തുക നല്‍കി കുറച്ച് കിറ്റുകള്‍ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത മുഴുവനും ആ സമയത്ത് ലഭിച്ചിരുന്നില്ല. ആരോഗ്യമേഖലയിലെ മുന്‍ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ലോകായുക്തക്ക് മുന്നില്‍ പരാതി കിട്ടിയപ്പോള്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. സിഎജിക്ക് മറുപടി നല്‍കേണ്ടത് സര്‍ക്കാരാണ്. എല്ലാം നേരത്തെ വിശദീകരിച്ച കാര്യമാണെന്നും ഒരു ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലേ എന്നും ശൈലജ ചോദിച്ചു.
മുന്‍ മന്ത്രി കെ കെ ഷൈലജയെ പിണറായി തകര്‍ത്തുവെന്ന് പറയാം.

സി പി എമ്മും ഒന്നാം പിണറായി സര്‍ക്കാരും ചേര്‍ന്ന് നടത്തിയ കൊവിഡ് അഴിമതികളെല്ലാം കെ.കെ ഷൈലജയുടെ തലയില്‍ കെട്ടി പിണറായി രക്ഷപ്പെട്ടു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തില്‍ പി പി ഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതിന് വരെ തെളിവ് ലഭിച്ചു. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്റെ പി പി ഇ കിറ്റിന് എക്‌സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭാ മറുപടി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കാക്കുന്നതിന് മുമ്പ് ലക്ഷങ്ങളുടെ പര്‍ച്ചേസ് നടന്നു.


1500 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് മഹിളാ അപ്പാരല്‍സിന് 20000 കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് 400 രൂപയ്ക്ക് കിറ്റ് കൊടുക്കാന്‍ തയ്യാറായി. സാന്‍ഫാര്‍മയ്ക്ക് ഇല്ലാത്ത, ടെക്‌നിക്കല്‍ കമ്മിറ്റി പരിചയമുള്ള കമ്പനിയായിരു ന്നു മഹിളാ അപ്പാരല്‍സ്. അധികം വൈകാതെ ഗുണമേന്മയില്ലെന്ന് പറഞ്ഞ് മഹിളയുടെ ഓര്‍ഡര്‍ റദ്ദാക്കി. ഈ വിവരമാണ് റോണി എം ജോണ്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ചോദിച്ചത്. സാന്‍ ഫാര്‍മയില്‍ നിന്നും അഴിമതി നടത്താന്‍ വേണ്ടിയായിരുന്നു മഹിളയുടെ ഓര്‍ഡര്‍ റദ്ദാക്കിയത്.


സാന്‍ ഫാര്‍മക്ക് പര്‍ചേസ് ഓര്‍ഡര്‍ കൊടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.. ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്തത്രേ. ഓര്‍ഡര്‍ റദ്ദാക്കിയ ശേഷം എക്‌സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയിരുന്നോ എന്ന എം എല്‍ എ യുടെ ചോദ്യത്തിന് നല്‍കിയില്ലെന്ന് ആരോഗ്യന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ മറുപടിയില്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ മറുപടി തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്..


2020 മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയുള്ള പത്ത് ദിവസത്തെ പര്‍ചേസുകള്‍ക്കുള്ള അംഗീകാരം വാങ്ങിയ ഫയലില്‍ മഹിളാ അപ്പാരല്‍സുമുണ്ട്. അതായത് കിറ്റ് വാങ്ങാതെ കിറ്റ് വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപയ്ക്കുള്ള അംഗീകാരം വാങ്ങിയെടുത്തു. ഈ ഫയലില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ ധനകാര്യ മന്ത്രിമാരും ഒപ്പിട്ടിട്ടും ഉണ്ട്.


പിപിഇ കിറ്റ് വാങ്ങാതെ വാങ്ങി എന്ന് കാണിച്ച് 78 ലക്ഷം രൂപ എഴുതിയെടുത്തു. ഈ പണം എവിടെക്കാണ് പോയത് ? മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയാതെ എങ്ങനെയാണ് പര്‍ച്ചേസ് നടക്കുക?


മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ന്യായീകരണവും പൊളിഞ്ഞു.. വിപണിയില്‍ വില കുറഞ്ഞപ്പോള്‍ ഓര്‍ഡര്‍ വെട്ടിക്കുറച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു.. സാന്‍ഫാര്‍മയ്ക്ക് കൊടുത്ത ഓര്‍ഡര്‍ കിറ്റിന് വില കുറഞ്ഞ് തുടങ്ങിയപ്പോള്‍ ഓര്‍ഡര്‍ അരലക്ഷത്തില്‍ നിന്ന് പതിനയ്യായിരം ആയി കുറച്ചെന്ന വാദമാണ് പൊളിഞത്.


ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ മറവില്‍ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതും വസ്തുതയും രണ്ടാണെന്നാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. 550 രൂപയ്ക്ക് കേരളത്തിലെ കെയ്‌റോണ്‍ എന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ പര്‍ചേസ് ഓര്‍ഡര്‍ കൊടുത്ത അതേ ദിവസമായിരുന്നു മൂന്നിരട്ടി വിലയ്ക്കുള്ള പിപിഇ കിറ്റ് വാങ്ങാനും തീരുമാനമാകുന്നത്. അങ്കമാലിയില്‍ നിന്നുള്ള മഹിളാ അപ്പാരല്‍സും 450 രൂപയ്ക്ക് പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഈ ദിവസം സാന്‍ഫാര്‍മയ്ക്ക് ഓര്‍ഡര്‍ നല്‍കി. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് ലഭിക്കും എന്ന സാഹചര്യം വന്നതോടെ പിന്നീട് റദ്ദ് ചെയ്‌തെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.


ഒന്നാം പിണറായി സര്‍ക്കാര്‍ കൊവിഡിന്റെ തുടക്കത്തില്‍ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ സാന്‍ ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനവുമായി കെഎംഎസ്‌സിഎല്‍ നടത്തിയ ഇമെയില്‍ വിവരങ്ങള്‍ പുറത്തുവന്നു. ഉന്നതതല യോഗത്തിന് ശേഷമാണ് മൂന്നിരട്ടി വിലയുള്ള പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദം പൊളിക്കുന്നതാണ് ഇ മെയിലുകള്‍. മഹാരാഷ്ട്രയിലെ ആര്‍ക്കുമറിയാത്ത തട്ടിക്കൂട്ട് സ്ഥാപനമായ സാന്‍ ഫാര്‍മയെ കെഎംഎസ്‌സിഎല്‍ അങ്ങോട്ട് മെയില്‍ അയച്ച് ക്ഷണിക്കുകയായിരുന്നു. അതായത് സാര്‍ ഫാര്‍മ ക്ക് സി പി എമ്മിന് കിട്ടേണ്ടത് കിട്ടിയെന്ന് ചുരുക്കം.


മാര്‍ച്ച് 29 ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വില എത്രയായാലും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കൂട്ടുക എന്ന തീരുമാനമെടുത്തത് എന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 28ന് തന്നെ, അതായത് യോഗം നടക്കുന്നതിന്റെ തലേദിവസം തന്നെ മൂന്നിരട്ടി വിലയ്ക്ക് സാന്‍ഫാര്‍മയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ധാരണയായി എന്ന് തെളിയികുന്ന ഇ മെയില്‍

ആണ് പുറത്തുവന്നത്. പര്‍ച്ചേസ് ഓര്‍ഡര്‍ അയക്കാനുള്ള മേല്‍വിലാസം ചോദിച്ചുള്ള ഇ മെയില്‍ കെഎംഎസ്‌സിഎല്ലില്‍ നിന്ന് സാന്‍ ഫാര്‍മയ്ക്ക് അയച്ചു കൊടുക്കുന്നത് 2020 മാര്‍ച്ച് മാസം 28ന്. മുഖ്യമന്ത്രി പറഞ്ഞ ഉന്നതതല യോഗത്തിന്റെ തലേ ദിവസം തന്നെ ആര്‍ക്കുമറിയാത്ത മഹാരാഷ്ട്രയിലെ തട്ടിക്കൂട്ട് സ്ഥാപനവുമായി ആരോ കരാറില്‍ എത്തി എന്ന് വ്യക്തം.


ഉന്നതതല യോഗം അറിയാതെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പി.പി ഇ കിറ്റ് വാങ്ങിക്കൂട്ടി എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. അതായത് മന്ത്രി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി വാക്കാല്‍നര്‍ദ്ദേശം നല്‍കുകയായിരുന്നു പതിവ്.


കെഎംഎസ്‌സിഎലിലെ നോട്ട് ഫയലുകള്‍ അനുസരിച്ച് 550 രൂപയ്ക്ക് കേരളത്തില്‍ നിര്‍മിക്കുന്ന കെയ്‌റോണ്‍ എന്ന സ്ഥാപനത്തിന്റെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തത് 2020 മാര്‍ച്ച് മാസം 29ന് ആണ്. അതിന് തൊട്ടടുത്ത ദിവമാണ് 1,550 രൂപയ്ക്ക് തട്ടിക്കൂട്ട് സ്ഥാപനമായ സാന്‍ ഫാര്‍മയ്ക്ക് 1,550 രൂപയ്ക്ക് ഓര്‍ഡര്‍ കൊടുത്തത്. കെഎംഎസ്‌സിഎല്ലിന്റെ ഫയലില്‍ പറയുന്നത് 2020 മാര്‍ച്ച് 29-ാം തീയ്യതി ഈ മെയില്‍ വഴി സാന്‍ ഫാര്‍മയില്‍ നിന്ന് ഓഫര്‍ കിട്ടി എന്നാണ്. എന്നാല്‍ കെഎംഎസ്‌സിഎല്ലില്‍ നിന്ന് സാന്‍ ഫാര്‍മയ്ക്ക് അങ്ങോട്ടാണ് മെയില്‍ പോയിരിക്കുന്നത്. 29ന് മെയില്‍ വഴി ഓഫര്‍ കിട്ടി എന്ന് പറയുന്ന സാന്‍ഫാര്‍മയെ ആരാണ് ഇവിടേക്ക് എത്തിച്ചത് എന്നതാണ് ചോദ്യം.


കൊ വിഡ് കാലത്ത് അഴിമതി വ്യാപകമായിരുന്നു. ദുരന്തങ്ങളെയെല്ലാം അവസരങ്ങളാക്കി മാറ്റുന്ന കുതന്ത്രമാണ് മുഖ്യമന്ത്രി ഇക്കാലമത്രയും പിന്തുടര്‍ന്നിട്ടുള്ളത്.മന്ത്രി ഷൈലജയുടെ വകുപ്പിലാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാര്യത്തില്‍ അഴിമതി കൊഴുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇക്കാലത്ത് ആരോഗ്യ വകുപ്പില്‍ അഴിമതി നടന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് ഇക്കാലത്ത് കരുക്കള്‍ നീക്കിയത്. അതിന്റെ വിശദാംശങ്ങള്‍ സ്വപനയുടെ പുസ്തകത്തിലുണ്ട്.


ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നാണ് വ്യാഖ്യാനം.. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചര്‍ കൈകാര്യം ചെയ്തിരുന്നു.എന്നാല്‍ ഷൈലജ

യെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്‌കരുണം ഒഴിവാക്കി.



കെ.ആര്‍. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദന്റെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. എന്നാല്‍ ഗൗരിയമ്മയെയും വി എസിനെയും പോലെ ഷൈലജ നിഷ്‌കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തര്‍ പറയുന്നത്.


കെ.ആര്‍. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാര്‍ത്ഥത്തില്‍ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടര്‍ഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങള്‍ എടുത്തിരുന്നു. തന്റെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയില്‍ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാര്‍ത്ഥത്തില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കള്‍ പോലും അത്ഭുതപ്പെട്ടു.


ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ചിലര്‍ വിശേഷിപിച്ചപ്പോള്‍ അവര്‍ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവര്‍ സ്മാര്‍ട്ട് ആയാല്‍ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (3 minutes ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (7 minutes ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (8 minutes ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (12 minutes ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (16 minutes ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (32 minutes ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (52 minutes ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (57 minutes ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (1 hour ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (8 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (10 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (10 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (10 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (10 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (11 hours ago)

Malayali Vartha Recommends