സങ്കടക്കാഴ്ചയായി... ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു....പാലക്കാട് പരതൂര്‍ കുളമുക്കില്‍ ഇന്നലെയാണ് സംഭവം നടന്നത്. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. പ്രദേശത്തുള്ള ആട്ട് (തുള്ളല്‍) എന്നൊരു ആചാരത്തിന്റെ ഭാഗമായാണ് ഷൈജു കാഞ്ഞിരക്കായ കഴിച്ചത്.
500ലേറെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് വര്‍ഷംതോറും ചടങ്ങ് നടത്താറുള്ളത്. ഷൈജുവാണ് വെളിച്ചപ്പാടായി തുള്ളിയത്. ആചാരത്തിന്റെ ഭാഗമായി വെളിച്ചപ്പാടിന് പഴങ്ങള്‍ നല്‍കാറുണ്ട്. ഇതിനെത്തുടര്‍ന്നാണ് കാഞ്ഞിരക്കായയും കഴിച്ചത്.
കായ കഴിച്ചതിനുശേഷം തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഷൈജു രണ്ടുമൂന്ന് കായകള്‍ ഒരുമിച്ച് കടിച്ചുവെന്നും പിന്നീട് തുപ്പിക്കളഞ്ഞില്ലെന്നുമാണ് സൂചനകളുള്ളത്. പിന്നാലെ വീട്ടില്‍പോയ ഷൈജു കുളിച്ചതിനുശേഷമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണ സംഭവിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha

























