മകന്റെ വേര്‍പാട് താങ്ങാനാവാതെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു: സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പ്

മുട്ടട സ്വദേശികളായ ദമ്പതികള്‍ അരുവിപ്പുറത്തു നെയ്യാറില്‍ ചാടി മരിച്ചു. ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചത് സ്വത്തുക്കളെല്ലാം ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്ത ശേഷം. ദമ്പതികളുടെ ആത്മഹത്യക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏക മകന്റെ വേര്‍പാട് താങ്ങാനാവാതെയാണ് ഇരുവരും ജീവനൊടുക്കിയതെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന് മരിച്ചത്.
ഇന്നു രാവിലെ പത്തുമണിക്കാണു നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജൂസ് ബോട്ടിലും കണ്ടെത്തി. കാറില്‍ നിന്നും നാലു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീകലയുമാണു മരിച്ചത്. മൃതദേഹം ആദ്യം കണ്ടതു തൊഴിലുറപ്പ് തൊഴിലാളികളാണ്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. തുടര്‍ന്നു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു. അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്താണ് ഇവരുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മൃതദേഹങ്ങള്‍ക്കു കാര്യമായ പഴക്കമില്ല.
https://www.facebook.com/Malayalivartha

























