വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പ് മറിച്ചിട്ട് കാട്ടാന; ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പ് 10 അടി താഴ്ച്ചയിലേക്ക് ജീപ്പ് ആന കുത്തിമറിച്ചിട്ടു. ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ പരിക്കുകള്‍ ഒന്നും ആര്‍ക്കുമുണ്ടായില്ല. വാല്‍പ്പാറയിലാണ് സംഭവം.
ആനമലക്ക് സമീപം നവമലയില്‍ ജൂനിയര്‍ വൈദ്യുതി വിഭാഗം എഞ്ചിനീയര്‍ വിശ്വനാഥനും വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരും അത്താല്അമ്മന് ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കാട്ടാന ജീപ്പിന് മുന്നില്‍ പെടുകയും ജീപ്പിനെ പത്തടി താഴ്ചയിലോക്ക് മറിച്ചിടുകയുമായിരുന്നു. പ്രദേശത്ത് നിരന്തരം ആനയുടെ ആക്രമണമുള്ളതാണെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























